Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവതാരിക -കഥ

കഥ

രായമംഗലം ജയകൃഷ്ണന്‍ by രായമംഗലം ജയകൃഷ്ണന്‍
Nov 4, 2023, 05:43 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

2018 മാര്‍ച്ചില്‍ അവന്‍ മരിച്ചു.
എന്റെ കൂട്ടുകാരനെ.
മാത്തുക്കുട്ടിയെ.
അന്ന് പാലായില് എന്തൊരു ആള്‍ക്കൂട്ടമായിരുന്നു  മാത്തുക്കുട്ടിയുടെ മുമ്പില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ കൊതിയായിരുന്നു എല്ലാവര്‍ക്കും. അവന് ഇത്തിരിയെങ്കിലും ജീവനുണ്ടായിരുന്നെങ്കില്‍ ശവപ്പെട്ടീന്ന് എറങ്ങിവന്ന് എല്ലാത്തിനേം അടിച്ചേനെ. ഒരുകണക്കിന്    അവന്‍   ഭാഗ്യവാനാണ്; മാത്തുക്കുട്ടിയെ   തോല്‍പ്പിക്കാന്‍  കോറോണക്ക് കഴിഞ്ഞില്ലല്ലോ !
അന്നത്തെക്കാലത്ത്  ഞങ്ങളെ ഇടക്കൊക്കെ അവന്‍ പാലായ്‌ക്കു വിളിക്കും. പാട്ടുംപാടി കള്ളും കുടിച്ച് ഞങ്ങള്‍ മാത്തുക്കൂട്ടിയോടൊപ്പം അവിടുത്തെ കാടും മലയും കേറി നടക്കും. അവന്റെ വീടിനോട് ചേര്‍ന്നൊരു കുഞ്ഞു വീടുണ്ട്. അവരുടെ പഴയ തറവാട്. വന്നവഴി മറക്കരുതെന്ന് പറഞ്ഞു അവന്റെ അപ്പന്‍ അത് പൊളിക്കാതെ നിറുത്തി.
രാത്രി ഞങ്ങളെല്ലാം ആ പഴയ തറവാട്ടില്‍ വളഞ്ഞുകൂടി കെടക്കും. നാടന്‍ കോഴിക്കറിയും  കാരി  വറുത്തതും മട്ടന്‍  പൊരിച്ചതും പിന്നെ  പിടിയുമുണ്ടാകും  കൂട്ടിന്.   അവന്റെ അമ്മച്ചീടെ കൈപുണ്യം എത്രയോ പ്രാവശ്യം ഞങ്ങളറിഞ്ഞിരിക്കുന്നു. കാപ്പിത്തോട്ടം നോക്കാനൊക്കെ  അവന്റെ അപ്പന്‍ വയനാട്ടിലേക്കൊരു പോക്കുണ്ട്. ആ സമയത്താണ് ഞങ്ങളുടെ ഈ അഴിഞ്ഞാട്ടം. അമ്മച്ചിയാണെങ്കില്‍ അവന്റെ ഇത്തരം കുസൃതിത്തരങ്ങള്‍ക്ക് ഒരു താങ്ങായി നില്‍ക്കുന്നതുകൊണ്ട് അപ്പന്‍ തിരികെയെത്തുമ്പോള്‍ ഈ കോലാഹലങ്ങളൊന്നും പുള്ളിക്കാരന്റെ ചെവിട്ടിലെത്തില്ല.
ആ പാവം അമ്മച്ചിയും പോയി;  അപ്പനും!
എന്റെ  അച്ഛനുമമ്മയും വേണ്ടപ്പെട്ടവരൊക്കെ മരിച്ചിട്ടും ഞാന്‍ ചാവാതിരിക്കുകയാണ്. ഇനിയും എന്തിനാണ് ഈ ജീവിതമെന്ന്  എനിക്കറിയില്ല.  കാലത്തിന്  എന്തു  കണക്കാണ് ഇനിയൂം എന്നോട് ചോദിക്കാനുള്ളത്?  കാലം ഒരു സാക്ഷി മാത്രമല്ല ദൈവമാണ്. ആ ദൈവത്തിന്റെ വിധി ഞാന്‍ ഏറ്റുവാങ്ങേണ്ടവനാണ്; എന്റെ ശ്വാസമിവിടെ നിലയ്‌ക്കുന്നിടത്തോളം കര്‍മ്മബന്ധങ്ങളുടെ ഈ  കടുംകെട്ടുണ്ടല്ലോ ഒരു വജ്രായുധംപോലെ  എന്റെ  കഴുത്തിനു  മുകളില്‍  തൂങ്ങി നില്‍ക്കുകയാണ്.
എങ്കിലും ഒന്നുണ്ട്. ഒരു രാത്രിയോ അല്ലെങ്കില്‍ പകലോ ഈ കെട്ട് അഴിച്ചുവിടാന്‍ ഒരുത്തന്‍ വരും. അത് സംഭവിച്ചിരിക്കും. ആ പ്രതീക്ഷയിലാണ് എന്റെ ജീവിതം. എനിക്കിവിടെ അത് മാത്രമേ പ്രതീക്ഷിക്കാനൊള്ളൂ. ജീവിതത്തിന്റെ മതിയും കൊതിയും സ്‌പോഞ്ചിലേക്ക് ഒരു തുള്ളി ജലം വീഴുമ്പോലെ വറ്റിപ്പോയിരിക്കുന്നു.
സാറ് വോട്ട് ചെയ്യാന്‍ വന്നപ്പോ വാക്‌സിനെടുക്കാന്‍ വേണ്ടി ഞാന്‍ സാറിന്റെ ഫോണ്‍ വാങ്ങി രജിസ്റ്റര്‍ ചെയ്തുയെന്നത് ശെരിതന്നെയാ. അതെ; ഞാനത് സമ്മതിക്കുന്നു. പക്ഷേ, ഇപ്പോള്‍ വാക്‌സിന്‍ ഷോര്‍ട്ടേജാണ്. ഇനിയിപ്പോ സാറ് ഷെഡ്യൂള്‍ ഓപ്ഷന്‍ എടുക്ക്വാ എന്നിട്ട് കേരളാന്ന് അടിക്ക്യാ….. പിന്നെ ജില്ലാ അടിക്ക്യാ….. അപ്പോ എര്‍ണാക്കുളന്ന് കിട്ടും….. എന്നിട്ട് മാറിമാറി നോക്ക്വാ. കുറേ ഡേറ്റ്കള് കാണാം. ആ ഡേറ്റില് ഒന്ന് ടച്ച് ചെയ്യുമ്പോ….. എര്‍ണാക്കുളം ജില്ലേല് ഏതെങ്കിലും ഹോസ്പിറ്റലില് വാക്‌സിന്‍ ഉണ്ടോയെന്ന് നോക്ക്വാ… ഇനി നമ്മടെ പഞ്ചായത്തീ തന്നെ കിട്ടിക്കോളണമെന്ന് ഇല്ലാട്ടോ. മിനിങ്യാന്ന്  മൊതല് അങ്ങനെയാ ചെയ്യണത്. കിട്ടണടുത്ത് പോയി എടുക്ക്വാ…… അല്ലാതെ ടോക്കണ്‍ സംവിധാനോല്യാ……….. ആ ലിസ്റ്റില് വന്നോരെയാ വാക്‌സിനെടുപ്പിക്കൊള്ളൂട്ടോ………. രാത്രി പല സമയത്തായി ട്രൈ ചെയ്തു നോക്ക്വാ….. സര്‍ക്കാരിന്റെ ആദ്യം നോക്ക്……….. പ്രെവറ്റ് ആണെങ്കി പൈസ കൊടുക്കണം. പലപ്രാവശ്യായിട്ട് നോക്കന്നേ……’ സാറിന് കിട്ടും……. സാറിന്റെ പുസ്തകങ്ങള്‍ പലതും ഞാന്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും ഒരെണ്ണം വായിച്ചുകൊണ്ടിരിക്ക്യണ്‌ട്ടോ.  ‘
മാസങ്ങള്‍ക്കു മുമ്പേ കേട്ടു തഴമ്പിച്ച വാട്ട്‌സാപ്പ് വോയിസ് ചെവിടിനോടടുപ്പിച്ചു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് തന്റെ ആരാധികയായ ആരോഗ്യപ്രവര്‍ത്തകയുടെ ശബ്ദം അയാളുടെ മനസ്സിനെ ഉന്മേഷഭരിതനാക്കി. എന്നിട്ട് ചാരുകസേരയിലേക്ക് കുറച്ചുകൂടി പുറം അമര്‍ത്തി മുറ്റത്തേക്കും നോക്കി  അമര്‍ന്നിരുന്നു.
ഒരു ചായ കിട്ടിയെങ്കില്‍…..  ഒരു ഗ്ലാസ് വെള്ളം ചൂടോടെ……. എന്റെ പുറം കടിക്കുന്നു. ഒന്നു മാന്തിത്തരാന്‍ ആരുമില്ല. കാലിന്റെ പാദം വേദനിക്കുന്നു. ആ ഉപ്പൂറ്റിയൊന്ന് തടവി ആരെങ്കിലും തന്നിരുന്നെങ്കില്‍…. ചൂടുവെള്ളത്തില്‍ കുളിക്കാത്തതുകൊണ്ട് നല്ലപോലെ മേല് വേദനയുണ്ട്. കിടപ്പുതുണികള്‍ക്കൊക്കെ ഒരു വളിച്ച മണമാണ്. ഒട്ടിപ്പിടിക്കുന്നു. അതുകൊണ്ടായിരിക്കും രാത്രി കിടക്കാന്‍ നേരത്ത് പുറം നന്നായി കടിക്കുന്നതെന്ന് തോന്നുന്നു.
പുറകുവശത്തേക്ക് മാന്താന്‍ കൈകള്‍ കൊണ്ടുപോകുമ്പോള്‍ ഒരത്തിലിരുന്ന് ഒരു കോച്ചിപ്പിടുത്തം! അപ്പോ പിന്നെ ഭിത്തിയിലിട്ട് പുറം ഒന്ന് ഉരസ്സിയെടുക്കും. അങ്ങനെ ചെയ്യുമ്പോള്‍ പുറത്തെ തോല് പൊളിഞ്ഞു പോകും. അടുത്തിടെ ഭിത്തിയില്‍ ഒരാണി നിന്നിരുന്നു. അത് കാണാതെ പുറം ചൊറിഞ്ഞപ്പോള്‍ അയില വരഞ്ഞു ഉപ്പും മുളകും തേച്ച് വറുക്കാന്‍ വയ്‌ക്കുന്നതുപോലെയായി മാറി എന്റെ പുറം !
ഓണ്‍ലൈനിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ തങ്കമ്മ ഒരു വോയ്‌സ് റെക്കോഡ് ചെയ്യാന്‍ തുടങ്ങുന്നത് അയാള്‍ കണ്ടിരുന്നു. അപ്പോള്‍ അയാളുടെ മനസ്സിലെ ആകാംഷയുടെ തണുപ്പ് കട്ടപിടിച്ചു; ആ വോയിസിന്റെ പച്ച നിറമുള്ള വട്ടംതിരിയല്‍ കെട്ടുപോയപ്പോള്‍ പുതുജീവന്‍ വച്ച അസ്ത്രമുനയില്‍ ചൂണ്ടുവിരല്‍കൊണ്ട് നാരങ്ങയച്ചാറ് തൊട്ടുനക്കുന്നപോലെ അയാള്‍ ഒന്നു തൊട്ടു. – ‘ സാറ് ഇനിയും എന്നെ നിര്‍ബന്ധിക്കരുത്. സാറിന് വേണമെങ്കില്‍ വേറൊരു പെണ്ണിനെ കെട്ടാമായിരുന്നു…. ഇനിപ്പോ പറഞ്ഞിട്ടെന്താണ് കാര്യം….  എന്റെ ഭര്‍ത്താവും മോളും അറിഞ്ഞാല്‍…… എനിക്കും ഒരു ജീവിതോണ്ട് സാറേ…… പൈസയല്ല പ്രശ്‌നം.. ഞങ്ങളുടെ ആരോഗ്യോം  നെലനില്‍പ്പും നോക്കണ്ടേ ? അതോണ്ട് എനിക്കിനി ഓയിസ് മെസ്സേജ് അയയ്‌ക്കരുത്.  ന്നോട് കൊറച്ചെങ്കിലും സ്‌നേഹോണ്ടെങ്കി……  ‘
അയാള്‍ ആ വോയ്‌സ് കേട്ടതായി വരവ് വച്ച് തങ്കമ്മക്കൊരു സ്‌നേഹത്തിന്റെ ഇമോജി  കൊടുത്തു നിര്‍വൃതിയടഞ്ഞു. പിന്നെ വീടിന്റെ മുന്നിലുള്ള വെള്ളം നിറഞ്ഞൊഴുകുന്ന കുളത്തിലേക്ക് നോക്കിയിരുന്നു. അപ്പോള്‍ അയാളിലേക്ക് പല ചിത്രങ്ങളും തെകട്ടിവന്നു ; അവളെങ്കിലും ഒപ്പം ഉണ്ടായിരുന്നെങ്കില്‍…  ജീവിച്ചിരുന്നപ്പോള്‍ എനിക്ക് കുറച്ചുകൂടി  കൂടുതല്‍ സ്‌നേഹം കൊടുക്കാമായിരുന്നെന്നിപ്പോള്‍ തോന്നിപ്പോകുന്നു…ഞാന്‍ തോല്‍ക്കുന്നത് അവള്‍ക്കിഷ്ടമല്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ നിരന്തരം തോറ്റുകൊണ്ടേയിരുന്നു.  വേര്‍പാട് വലിയൊരു ഭാരമാണ്. ആ ഭാരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വീണ്ടും നമ്മളെക്കൊണ്ട് ചോദിപ്പിച്ചുകൊണ്ട് ഉമ്മിത്തീപോലെ ഉള്ളില്‍ നീറുന്നുണ്ട്. ആ നീറ്റല്‍ എന്റെ ശരീരത്തെ ഇപ്പോള്‍ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു. പിന്നീടത് ചൂടുള്ള കണ്ണീരായി ഘനീഭവിക്കാന്‍ വെമ്പുന്നു!
എതിര്‍ശ്ശാലെയുള്ള മഴ : ഇപ്പോള്‍ സംഭവിക്കുന്ന മരണങ്ങള്‍പോലെ തന്നെ !  മുറ്റത്ത് മഴത്തുള്ളികള്‍ പൊട്ടിവീണു അതിന്റെ ചീളുകള്‍ നാലുപാടും ചിതറി.
മഴ നനഞ്ഞുകിടക്കുന്ന മാസ്‌ക്കുകളുടെ തുറിച്ച്‌നോട്ടം അയാളുടെ  കണ്ണുകള്‍ തപ്പിയെടുത്തു.  ഉപേക്ഷിക്കപ്പെട്ട മാസ്‌ക്കുകള്‍ വാ പിളര്‍ന്നു   കിടക്കുന്നു ! അതില്‍നിന്നും മുഖം തിരിക്കുമ്പോള്‍ തിരസ്‌ക്കരിക്കപ്പെട്ട മാസ്‌ക്കുകളുടെ  കരച്ചില്‍:   ആ നിലവിളിക്ക് അക്ഷരങ്ങളെപ്പോലെ ശക്തിയുള്ളതാണ് !
ഇന്നിപ്പോള്‍ പുറത്തിറങ്ങി നടക്കണമെങ്കില്‍  മുറ്റത്ത് മഴ നനഞ്ഞു കിടക്കുന്ന ആ മുഖാവരണം വേണം. ആ മുഖങ്ങളെയെല്ലാം കൂട്ടത്തോടെ കാണുമ്പോള്‍  എന്റെ മനസ്സിനകത്ത് ചിരിപൊട്ടാറുണ്ട്. ഞാനുള്‍പ്പെടെയെല്ലാവരും കുരങ്ങന്മാരാണെന്നൊരു തോന്നല്‍! മനുഷ്യരുടെ ഓരോ പുതിയ ഭാവഭേദങ്ങള്‍ കണ്ടില്ലേ!
മാത്തുക്കുട്ടിയുടെ ചരമവാര്‍ഷികദിനത്തില്‍ അവന്റെ മക്കള്‍ ഇട്ടുതന്ന വാട്ട്‌സാപ്പ് ഫോട്ടോക്ക് അയാള്‍ ഒരു നമസ്‌കാരം കൊടുത്തിട്ട്് അവന്റെ ചിരിക്കുന്ന ആ മുഖം ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അയാള്‍…
കൈയിലിരുന്ന മൊബൈല്‍  അടുത്തു കിടന്ന മരസ്റ്റൂളിന്റെ കണ്ണാടിപോലുള്ള മോന്തായത്തില്‍ വയ്‌ക്കുമ്പോള്‍ തന്നെ മഴ അയാളുടെ മിഴികളെ ഏറ്റെടുത്തിരുന്നു.   തുരുമ്പ് പിടിച്ച് മുഴകള്‍ വന്ന് വീര്‍ത്തിരിക്കുന്ന ആ ഗേറ്റ് തുറന്നു ഒരാള്‍ മഴ നനഞ്ഞു ഓടിവരുന്നു. വരുന്ന ആള്‍ വലതുകൈകൊണ്ട് നെറുകന്‍തല പൊത്തിപ്പിടിച്ചിട്ടുണ്ട്. ഇടതുകൈയില്‍ വലിയൊരു വെളുത്ത പ്ലാസ്റ്റിക് ചാക്കില്‍ എന്തൊക്കെയോ  സാധനങ്ങളാണെന്ന് അയാള്‍ക്ക് തോന്നി.
നാല്‍പ്പത്തിയഞ്ചു വയസ്സിന് മുകളില്‍ പ്രായം തോന്നിക്കും അയാളെ കണ്ടാല്‍. അയാള്‍ മുറ്റത്ത് അഭിമുഖമയി മന്ദസ്മിതത്തോടെ നിന്നു.
എന്താ എനിക്ക് മനസ്സിലായില്ലാട്ടോ….  ‘
കൊഴപ്പോല്യാ. എനിക്ക് സാറിനെ അറിയാം.   ഞാന്‍ ഗോപാലന്‍.’
ഗോപാലന്‍?എനിക്കറിയില്ല ഗോപാലനെ. എന്തായാലും ഇപ്പോള്‍ വന്നത് നന്നായി. ഇങ്ങോട്ട് വരണ്ടെന്ന് ആരും പറഞ്ഞില്ലേ…. നിങ്ങളോട്? ‘
ഇല്ല. ഞാന്‍ ആരേയും കണ്ടില്ല… ഇങ്ങോട്ട് പോന്നു…
പത്തുപതിനഞ്ച് ദെവസമായി ഞാന്‍ പോസീറ്റീവായി  ഇരിക്ക്യാണ്.  ഇപ്പോ നെഗറ്റീവായി കാണുമായിരിക്കും. നാളെ ഒന്നു ടെസ്റ്റ് ചെയ്തു നോക്കണം. മുറ്റത്ത് നിക്കാതെ… ഈ   വരാന്തയിലോട്ട് കേറി നിക്കൂ… പേടിക്കൊന്നും   വേണ്ട.  ഇനി  പകരോന്നുല്യാ.  ഞാനിവിടെ തനിച്ചാണ്. തീരെ വയ്യ. ഇപ്പൊ ശ്വാസത്തിനും കൊറേശ്ശേ ബുദ്ധിമുട്ടൊണ്ടേ………  ഇത് മാറുമ്പോഴാണല്ലോ ഒരോ പണികളായി നമുക്ക് കിട്ടാന്‍ തൊടങ്ങണത്.   നല്ല വെശപ്പാ.  ഇതെന്താ പൊതി. തിന്നാനുള്ളതാണോ ? രാവിലെ ഒന്നും കഴിച്ചിട്ടില്യാ….  ‘
മക്കള്‍? ‘
ഒരുത്തന്‍ യുഎസ്സില്‍, ഒരുത്തി യുകെയില്‍…… ഇതില്‍ യുകെയിലുള്ള ആള് അഞ്ചുമാസം മുമ്പ് വരെ…… അബുദാബിയിലായിരുന്നു. ഇവ്‌ടെ ജീവിക്കാന്‍ വയ്യെന്ന അവര് പറേണത്.  മക്കടെ ഭാവി നോക്കണത്രേ…. ശോഭനമായ ഭാവി യുകെയിലെ അവളുടെ പിള്ളേര്‍ക്ക് കിട്ടോളു എന്ന്….. ങാ…. അങ്ങനെയൊക്കെയായി കാര്യങ്ങള്. ഒരു നാല് വര്‍ഷം മുമ്പ് അവരുടെ അമ്മയുടെ ഒന്നാമത്തെ ചാത്തത്തിന് വന്നുപോയതാ……  പിന്നെ  ആരും  വന്നിട്ടില്ല. ‘

തനിച്ചെങ്ങനെ ജീവിക്കുന്നു….സര്‍ ?  ‘
അത് ഗോപാലന് പരിചയമില്ലാത്തതുകൊണ്ട് തോന്നണത്‌ല്ലേ…. എല്ലാം ശീലിക്കുമ്പോ…ശരിയാകൂന്നേ…പിന്നെ ഒരു വേലക്കാരിണ്ടേ…എനിക്ക് നെഗറ്റീവായീന്ന്  ഞാനൊന്ന് തങ്കമ്മയോട്  പറഞ്ഞുനോക്കി. അവള് പേടിച്ചിരിപ്പാ വീട്ടില്…അതോണ്ട് ഭക്ഷണം മുട്ടിയേക്ക്വാന്റെ…ങ്ഹാ… ഹ…-അയാളൊന്നുറക്കെച്ചിരിച്ചു.
ഇങ്ങനെ ഒറ്റക്ക്…… ആരെങ്കിലും വന്ന് സാറിനെ എന്തെങ്കിലും ചെയ്താലൊ….. ‘
എന്താ എന്നെ കൊല്ലാനോ ?  ‘
ങ്ഹാ… ‘
ങ്ഹാ… ഹാ..  അങ്ങനെ എന്തെങ്കിലും ഉദ്യേശോണ്ടെങ്കി……. എങ്കി നന്നായി…… ഞാന്‍   രെഷപ്പെട്ടല്ലൊ….. പക്ഷേ ഇനി ഒന്നും കിട്ടാന്നില്ലാട്ടോ എല്ലാം മക്കടെ പേരിലാക്കി.
അവര് നാല് വര്‍ഷം മുമ്പ് ഇവിടെ വന്നൂയെന്ന് ഞാന്‍  പറഞ്ഞില്ലേ…. അപ്പോ ചെയ്തു വച്ചേക്കണതാ…  പിന്നെ ഇപ്പോ ഞാനാണെങ്കി എങ്ങനേങ്കിലും ഒന്ന് ചാവാന്‍ കൊതിക്കണ ആളാണ്. അത് നിങ്ങള്‍ക്ക് വേണമെങ്കിലും ആവാം ങാഹാ… ഹാ….അയാള്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
സാറിന് വെശക്കുന്നുണ്ടാകും അല്ലേ ? ‘
ങാഹാ… ഹാ… അതെ…. എനിക്ക് നന്നായി വെശക്കണണ്ട്……. എന്താ ഇപ്പ കൈയിലുള്ളത് ഗോപാലാ ‘
ഗോപാലന്‍ സന്തോഷത്തോടെ ഓരോന്നായി പുറത്തേക്ക് എടുത്തുവച്ചു. ആ സാറ്  ചാരുകസേരയില്‍തന്നെ ഇരുന്നു. ഗോപാലന്‍ കറുത്ത ചാന്തിട്ട ആ പഴയ സിമന്റ് തറയില്‍ കുറച്ച് സാധനങ്ങള്‍ പെറുക്കി വയ്‌ക്കാന്‍ തുടങ്ങി. ആപ്പിള്‍, മധുരനാരങ്ങ, ഓട്ട്‌സ്, ഏത്തപ്പഴം, ബിസ്‌ക്കറ്റ്, പാല്‍പ്പൊടി താറാവുമുട്ട, അരി, ചെറുപയര്‍, റവ,  തുടങ്ങിയവയൊക്കെ…
ങ്ഹാ.. എന്റെ മക്കള്‍പോലും ഇങ്ങനെ വാങ്ങിക്കൊണ്ട് തന്നിട്ടില്ലാട്ടോ.  ഇതിന് നല്ല പൈസായി കാണുല്ലേ…. എന്നോടെന്തിനാ ഇത്ര സ്‌നേഹം കാണിക്കണേ….  ‘
ങ്ഹ…. വെറുതെ ഒരു രസത്തിന്……. ‘
ഇക്കാലത്തും  ഇങ്ങനെ രസത്തിനു ചെയ്യുന്ന മനുഷ്യരുണ്ടല്ലോ     ഞാനിങ്ങനെയൊന്നും ആര്‍ക്കും ചെയ്തിട്ടില്ല.. ‘
എന്താ സാറിന്റെ കണ്ണ് നിറഞ്ഞത്? ‘
ഞാനൊരു പഴയ കാര്യത്തിലേക്ക് ചിന്തിച്ചുപോയി ഗോപാലാ….. എന്റെ മുത്തച്ഛന് മധുരനാരങ്ങ ഇഷ്ടായിരുന്നേ…. അദ്ദേഹം  കൊറച്ചു കഴിഞ്ഞപ്പോ കിടപ്പിലായി….. ഞാന്‍ മധുരനാരങ്ങേയായി വരാത്തതെന്താണെന്ന് എന്റെ അമ്മയോട് ചോദിച്ചുകൊണ്ടേയിരുന്നു.  എനിക്കൊരു നാരങ്ങയും വേണ്ട… അവനെ ഒന്നു കണ്ടാല്‍ മതിയെന്ന്  പറഞ്ഞിട്ടും മധുരനാരങ്ങേല്ലാതെ അദ്ദേഹത്തെ കാണാന്‍ പോകാന്‍ എനിക്ക് മടിയായിരുന്നു. അത്ര ഇഷ്ടാണെ മധുരനാരങ്ങ അദ്ദേഹത്തിന്. അത് മേടിക്കാന്‍ എന്റെ കൈയില്‍ പൈസേല്ലായിരുന്നു. ശമ്പളം കിട്ടിയിട്ട് വേണെ…. അന്ന് ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തില് ആപ്പീസ് അസിസ്റ്റന്റ് ആയി ജോലിചെയ്യണ കാലാണ്…. ഒരു ചെറിയ ശമ്പളത്തിലെ…. നീ ജോലികഴിഞ്ഞ് വരുമ്പോ ആശുപത്രീലേക്ക് നിന്റെ മുത്തച്ഛനെ കാണാന്‍ വരണമെന്ന് അമ്മയും പറഞ്ഞു. ഞാന്‍ വരാം വരാമെന്ന് അമ്മയോടും വെറുതെ പറയായിരുന്നു….മധുരനാരങ്ങ മേടിക്കാന്‍ സത്യത്തില്‍ ന്റെ കൈയില്‍ കാശില്ലാഞ്ഞിട്ടാണ്….. ഒരു ദെവസം വീട്ടില്‍നിന്നും എര്‍ണാകുളത്ത് പോയി ജോലിചെയ്തു വരണെങ്കിത്തന്നെ നല്ല ചെലവാണ്. ഇതൊക്കെ ആരോട് പറയാന്‍ പറ്റും. എന്റെ മുത്തച്ഛന് എന്നെ ജീവനാ. നിക്കും അങ്ങനെ തന്ന്യാ…. അങ്ങനെ എനിക്ക് ശമ്പളം കിട്ടിയ ദെവസം മധുരനാരങ്ങയുമായി ഓടിയലച്ച് ഞാന്‍ ആശുപത്രീലെത്തി. ഞാന്‍ അണപ്പോടെ നിന്നപ്പോ അമ്മ വിങ്ങിക്കൊണ്ട്……. നീ  എന്തിനാ  വന്നേടയെന്ന്  പറഞ്ഞു  എന്നെ  കെട്ടിപ്പിടിച്ചു കരഞ്ഞു…. ഞാന്‍  മുത്തച്ഛായെന്ന് ഉറക്കെ വിളിച്ചോണ്ടിരുന്നു……. മധുരനാരങ്ങ നിലത്ത്  വീണുചിതറി പന്തുരുളണപോലെ ഉരുണ്ട്‌പോയി….. ഞാന്‍ അവിടെനിന്ന് ഉറക്കെ കരഞ്ഞു….. മുത്തച്ഛനെ കുലുക്കി വിളിച്ചോണ്ട്….. മുത്തച്ഛന്റെ ബോതം പോയി. അനക്കമില്ലാതായി. രണ്ടു ദെവസം കഴിഞ്ഞപ്പോ ആള് പോവേം ചെയ്തു.  പിന്നീടൊക്കെ ആരെങ്കിലും സുഖമില്ലാതെ കിടക്കുമ്പോ നേരത്തെപോയി ഞാന്‍ കാണാന്‍ അങ്ങനെയാണ് പഠിച്ചത്. ‘
അയ്യോ ഇങ്ങനെ കരയല്ലേ…… സാറിനുവേണ്ടി ഞാന്‍ വാഴയിലയില്‍ പൊതിഞ്ഞു കെട്ടിയ ദോശ വീട്ടില്‍നിന്നും എടുത്തിട്ടുണ്ട്…  ‘
ങാഹാ… ഞാന്‍ കഴിക്കാം. പിന്നെ ഈ മധുരനാരങ്ങ കണ്ടപ്പോള്‍ എന്റെ മുത്തച്ഛനെ ഞാന്‍ ഓര്‍ത്തുപോയി…… വലിയ ഇഷ്ടമായിരുന്നു… എന്നെ മുത്തച്ഛന്…. എനിക്കൊന്നും  തിരിച്ച്  ചെയ്യാന്‍ കഴിഞ്ഞില്ല   ഗോപാലാ……  എന്നെ  ഒന്നു  കാണണമെന്ന് പറഞ്ഞിട്ട്……. ‘
ഒരു നിശ്വാസം എടുത്തു വിട്ടിട്ട് വീണ്ടുമൊരു  സംശയംപോലെ അയാള്‍ ഗോപാലനോട് ചോദിച്ചു.
ഞാനൊരു ദുഷ്ടനാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ ? ‘
അപ്പോള്‍ ഗോപാലന്റെ മനസ്സില്‍ നിറഞ്ഞു പൊടിഞ്ഞ മഴത്തുള്ളികള്‍ ആ പെരുംമഴയുടെ മുഖത്തേക്കുള്ള ഊത്തടിയുമായി കൂടിക്കലര്‍ന്നു ! രണ്ടു കൈകൊണ്ടും മുകളില്‍നിന്നും താഴേക്ക് മുഖമൊന്നു തൂത്തു.
ഗോപാലനെന്താ കരഞ്ഞേ….. എന്റെ മുച്ഛനെക്കുറിച്ച് പറഞ്ഞതുകൊണ്ടാണോ…. ഞനെപ്പോഴും കരയും….. ന്റെ മുത്തച്ഛനെക്കുറിച്ച് ഓര്‍ത്തുപോയ…. അത്രയും സ്‌നേഹം എനിക്ക് തന്നു…ഗോപാലാ…നമ്മള് മനുഷ്യര് തോറ്റുപോണത് സ്‌നേഹത്തിന്റെ മുമ്പിലല്ലേ…പിന്നെ ഞാന്‍ വലിയ സെന്‍സെറ്റീവാ… കരയാന്‍ തോന്നിയ കരയും. ചിരിക്കാനാണെങ്കില്‍ ചിരിക്കും. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും. ഇതിനൊന്നിനും കഴിയാത്തവന് എങ്ങനെ പുനരാവിഷ്‌കരിക്കാന്‍ സാധിക്കും ? ഞാനൊരു ചെറിയ എഴുത്തുകാരനല്ലേ  ‘
വാഴയിലയില്‍ പൊതിഞ്ഞുകെട്ടി ഗോപാലന്റെ ഭാര്യ തന്നുവിട്ടിരിക്കുന്ന ദോശപ്പൊതി നിവര്‍ത്തിവച്ചു. നാലുദോശകള്‍ തമ്മില്‍ കെട്ടിപ്പിടിച്ചിരിക്കുന്നു! അതിനു മുകളില്‍ വെള്ളച്ചമ്മന്തിയും പപ്പടവടയും ! അദ്ദേഹം കൂട്ടിക്കുഴച്ചു ആര്‍ത്തിയോടെ വായിലേക്കിട്ട് പല്ലുകള്‍കൊണ്ട് അമര്‍ത്തി.  ആ മുഖത്ത് നല്ലൊരു പുഞ്ചിരി വിരിയുന്നത് ഗോപാലന്‍ കണ്ടു.
നല്ലസ്വാദ് പണ്ട് ന്റെ ഭാര്യ ണ്ടാക്കണപോലെതന്നെ. അപ്പോള്‍ ഗോപാലന്റെ പല്ലുകളും തെളിഞ്ഞു.
അയാള്‍ തന്റെ കൈയിലിരുന്ന ഫഌസ്‌ക്കില്‍നിന്നും ഒരു ഡിസ്‌പോസിബിള്‍ ഗ്ലാസിലേക്ക് ചായ പകര്‍ത്തി. ദോശയുടെ ചെറിയ അംശംവരെ വാഴയിലയില്‍നിന്നും വടിച്ചുകോരി കഴിച്ചിട്ട് അദ്ദേഹം നിശ്വാസത്തോടെ ചൂടന്‍ ചായയും എടുത്തു കുടിച്ചു.
സാറേ കടുപ്പത്തിലുള്ള  ചായ നന്നായോ ? ‘
വളരെ നന്നായി  ങ്ഹാ…. രണ്ടെണ്ണത്തിനെങ്കൊണ്ട് എനിക്ക് പത്ത് പൈസേടെ പ്രയോജനോല്യാതെ പോയി. ഞാനൊരു ഭാഗ്യം കെട്ടവനാ…  ‘
ഹേ… സാറിന് അങ്ങനെ ഭാഗ്യത്തിനു കുറവൊന്നുമില്ല. ഞാന്‍ അകത്തേക്ക് കേറാത്തതുകൊണ്ട് ഒന്നും തോന്നരുത്‌ട്ടോ…… ‘
യ്യോ… അങ്ങനെയൊന്നുമില്ല. ഗോപാലന്‍ എന്റെ വിശപ്പകറ്റി. എന്തെങ്കിലും വച്ചു കഴിക്കാനുള്ള സാധനങ്ങളും കിട്ടി. ഗോപാലാ നീയൊരു ഗുരുത്വം നിറഞ്ഞവനാണ്. നിനക്ക് നന്നായി വരട്ടെ…. ‘
സാര്‍ അപ്പോ ഞാന്‍ എറങ്ങട്ടെ. വീട്ടിലെത്താന്‍ ഒരു നാലുമണിക്കൂറെങ്കിലും ഇവിടന്നെടുക്കും…….  ‘
അപ്പോ എങ്ങനെയാ പോണേ….  ‘
കാറില്. അപ്രത്ത് ഒതുക്കിയിട്ടിരിക്ക്യാണ്. ഇങ്ങോട്ട് കേറില്ലാത്തോണ്ടേ…’
ങ്ഹാ. വഴിയൊക്കെ പൊട്ടിപ്പൊളിഞ്ഞ് കെടക്ക്വാണ്. എന്നാ ചെയ്യാനാ. ആരോട് പറയാന്‍… ഗോപാലന്റെ വീട്ടില്‍ ആരൊക്കെയുണ്ട് ?  ‘
ന്റെ ഭാര്യ….. പിന്നെ പ്ലസ്റ്റുവിന് പഠിക്കുന്ന ഒരു മകന്‍. ഒന്‍പതില്‍ പഠിക്കുന്ന മകള്‍. എനിക്ക് ചെറിയൊരു ജോലിയുണ്ട്. ഭാര്യക്കുമുണ്ട്. ഇന്നത്തെക്കാലത്ത് രണ്ടുപേരും ജോലിക്കു പോയാലല്ലേ എന്നേപ്പോലുള്ളവര്‍ക്കൊക്കെ ജീവിക്കാന്‍ പറ്റുകയൊള്ളു സാറേ… സര്‍ക്കാര് ജോലിയൊ ബിസിനസ്സോ ഒന്നും ഇല്ലല്ലോ ഞങ്ങള്‍ക്ക് ങ്ഹാ…  ‘
കാണുമ്പോള്‍ ചിരിക്കുന്നവര്‍ ധാരാളോണ്ട് മോനേ….  ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്തു കൊടുത്തവര് കൊറേണ്ട്. എനിക്ക് കോവിഡാണ്. ഒന്നിവിടംവരെ വന്ന് രണ്ട് ഏത്തപ്പഴം കൊണ്ടുതരാമോയെന്ന് ചോദിച്ചിട്ട് കടകളൊന്നും തുറന്നിട്ടില്ലെന്നാ ഒരാളുടെ മറുപടി. എന്തു മനുഷ്യരാ……..  വിശന്നിട്ടാ ഞാന്‍ വിളിച്ചത്…….   നമ്മള്  ഓരോരുത്തരെ
മനസ്സിലാക്കണതെ…….  ഇങ്ങനൊക്കെ ഇരിക്കുമ്പോഴാ.  എങ്ങനൊണ്ട് ഇപ്പോള്‍ എന്നൊന്നു വിളിച്ചു ചോദിക്കാന്‍ ഒരുത്തനുമില്ല…. ഇനി ചത്തുപോകുമ്പോ…. ഹൊ അവന്‍ ചാവണേന് മുമ്പ്  ഒന്നു പോയി കാണായിരുന്നെന്ന് ചിന്തിച്ചിട്ട് കാര്യമുണ്ടോ ? ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. പലരും ചത്തുകഴിയുമ്പോ…… ങ്ഹാ.. എല്ലാവരും വലിയ തിരക്കിലാന്നേ…..  കരക്കാരെ പറഞ്ഞിട്ടെന്താ കാര്യം ?  സ്വന്തം മക്കളില്ല….. പക്ഷേ ഞാന്‍ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ആനന്ദിക്കുന്നു. ഗോപാലന്‍ എന്നെ കാണാന്‍ വന്നു. ഒരു മകനെപ്പോലെ എന്നെ പരിചരിച്ചു. എനിക്ക് എന്ത് സന്തോഷമായെന്നോ….. നമുക്ക് വയസ്സാന്‍ങ്കാലത്ത്  ആരെങ്കിലുമൊക്കയുണ്ടാവുംന്ന് പറഞ്ഞത് എത്ര ശരിയാണ്. ചെലപ്പോ ഞാന്‍ ചെയ്തുതന്ന ഉപകാരസ്മരണ ഇതില്‍ ഉണ്ടെന്ന് എനിക്കറിയാം. ഒന്നുപറയൂ…… തുറന്ന് പറഞ്ഞിട്ട് പോകു……. ഇനി നമ്മള്‍ എന്ന് കാണും. ഈ ലോകത്ത് ഇനി നാളെ കാണാന്‍ കഴിയുമോയെന്ന് പറയാനും വയ്യാ ഗോപാലാ….. ‘
സാറിന്റെ മനസ്സില് എന്നെക്കുറിച്ചുള്ള ആ സന്തോഷം അങ്ങനെ നിക്കട്ടെ. ഞാനായി അത് തല്ലികെടുത്തണില്ല്യാ. സാറ് സന്തോഷത്തടെ ഇരിക്കണത് കാണാനാണ് എനിക്കിഷ്ടം. ‘
അങ്ങനെ പറയര്ത്‌ന്റെ ഗോപാലാ. ഞാന്‍ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞില്ലേ. നിങ്ങള് ഒന്നും പറയാതെ പോയാല്‍ ഇന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിക്കില്ല. അല്ലെങ്കിത്തന്നെ കോവിഡ് എന്റെ ഉറക്കം കൊണ്ട്‌പോയിട്ട് കുറച്ച് ദെവസങ്ങളായി…. എന്നെ ഇഷ്ടമാണെങ്കില്‍ പറഞ്ഞിട്ട് പോകണം. നിങ്ങള്‍ ആരാണ് ഗോപാലാ ? ‘
സാറിന് കോവിഡാണെന്ന് ഞാന്‍ പത്രത്തിലൂടെയാണ് അറിഞ്ഞത്. പിന്നെ എനിക്ക് വീടറിയാവുന്നതുകൊണ്ട് കൃത്യമായി വന്നു.  ‘
എങ്ങനെ വീടറിയാം ?   ‘
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് അവതാരികയെഴുതാന്‍ പത്തു കഥകള്‍ ഏല്‍പ്പിച്ച….. ആ ഗോപാലനാണ് സാര്‍……… ആ തിരസ്‌കരിക്കപ്പെട്ട ഗോപാലന്‍  ‘
ഇപ്പോള്‍ എല്ലാം മനസ്സിലായി…… ‘
അയാളുടെ ഓര്‍മ്മകളില്‍ അവന്‍ ഇടിവാളുപോലെ ഒന്നുമിന്നി:  അവനെ ഒഴിവാക്കുകയായിരുന്നു. കഥകളെല്ലാം ഒരു ദിവസം ഇവിടെവന്നു ഏല്‍പ്പിച്ചിട്ടു പോയി. എഴുതിത്തരാമെന്ന് തീയതികള്‍ ഞാന്‍ മാറ്റിപ്പറഞ്ഞു. ഫോണെടുക്കാതെ അവനെ മനസ്സില്‍ വെറുത്തു.
അങ്ങനെ ഒരു വര്‍ഷത്തോളമായപ്പോള്‍ വീണ്ടും എന്നെത്തേടിയെത്തി. അവന് മുഖം കൊടുക്കാതെ ഒരു ശല്യംപോലെ ഞാന്‍ മുറിക്കകത്തിരുന്നപ്പോള്‍ എന്റെ കഥകളും അവതാരികയെന്നും പറഞ്ഞ് അവന്‍ വീട്ടുമുന്നില്‍ വന്നുനിന്ന് പുലമ്പുന്നു.
ചാര്‍ലി ചാപ്ലിന്‍ കാണിക്കുന്ന ഗോഷ്ടികള്‍ കൗതുകത്തോടെ കാണുന്നപോലെ ജനല്‍ കര്‍ട്ടന് വിടവിലൂടെ അവന്റെ ഭാവങ്ങള്‍ ഞാന്‍ താടിക്കു കൈതാങ്ങി മന്ദസ്മിതത്തോടെ കണ്ടു.
സാറ് ഇപ്പോ ഇവിടില്ലാട്ടോ..  ആ കഥകള്‍ സാറിന്റെ കൈയില്‍നിന്നും നഷ്ടായിന്നാ പറഞ്ഞേ. ഇങ്ങനോരോന്നു മേടിച്ചു വയ്‌ക്കും. എവിടേങ്കിലും ഇട്ട് കളയും. തിരസ്‌ക്കരിക്കലാണെന്ന് മനസ്സിലാക്കിയ പിന്നെ തിരിഞ്ഞുനോക്കരുത്. വേറെ ആരെയെങ്കിലും നോക്കിക്കോളണം. ‘ അന്ന് എന്റെ ഭാര്യ ഇങ്ങനെയാണ് അവനോട് പറഞ്ഞത്.
ചേച്ചി ഇതൊക്കെ സാറിന് ഒന്നു തുറന്നു പറയാമായിരുന്നു.  എന്റെ കഥകള്‍ക്ക് സാറ ് അവതാരികയെഴുതുകയാണെന്ന് ഞാന്‍ പറഞ്ഞു നടന്നു. ഇനി എല്ലാവരും എന്നെ കളിയാക്കും. ആ കഥകള്‍ എന്റെ ജീവിതത്തിന്റെ നഷ്ടം തന്നെയാ…. അതിന്റെ കോപ്പി എന്റെ കൈയില്‍ പോലുമില്ല… കൊടുത്തപ്പോള്‍ ഞാനത് പറഞ്ഞാ കൊടുത്തത്. സാറും ഒരു എഴുത്തുകാരനല്ലേ….. ആണെങ്കില്‍ എന്റെ വേദന സാറിനറിയാം. ഇനിയൊരിക്കലും
ആ കഥകള്‍ എനിക്ക് വീണ്ടും എഴുതാന്‍ സാധിക്കില്ല. ആത്മാവിന് കിട്ടുന്ന മുറിവുകള്‍ക്ക് മരണമില്ല ചേച്ചി. ‘
ചിരിച്ചുകൊണ്ട് കയറിവന്ന ഭാര്യ അയാളോട് ചോദിച്ചു.
ആ ചെറുക്കന്റെ സാഹിത്യം കേട്ടില്ലേ…… മുറിക്കകത്തിരുന്നിട്ട് എന്നെക്കൊണ്ട് ഇതൊക്കെ കേള്‍പ്പിച്ചില്ലേ… ‘
അത്  എവിടേങ്കിലും  കെടക്കുന്നുണ്ടാവൂന്നേ… ഇപ്പോള്‍ ഞാന്‍ അത് കാണുന്നില്ല. നിനക്ക് വേറെ പണിയില്ലേ…… എവിടെന്നെങ്കിലും എന്തെങ്കിലും തപ്പിപ്പെറുക്കിയെഴുതിക്കൊണ്ടുവരും. കഥയാണ്‌പോലും. എവിടേങ്കിലുമെഴുതി ഒരെണ്ണമെങ്കിലും ഒന്ന് പ്രസിദ്ധീകരിക്കണമെന്ന് ഇവനെന്താ തോന്നാത്തത്…… മനുഷ്യനെ ചിറ്റിക്കാന്‍……. എനിക്ക് നീയൊരു  ചായയെടുത്തേ കടുപ്പത്തില്…. ‘
സാറേ….. ഞാന്‍ ഇറങ്ങ്യാണ്…. ‘  അയാള്‍ പുഞ്ചിരിച്ചുനില്‍ക്കുന്ന ഗോപാലനെ നോക്കി.
പിന്നെ അവനെ തൊഴുതുകൊണ്ട് ങാ…ഹാ.. ങ്ഹാഹാ… അയാള്‍  മഴപോലെ തേങ്ങി….
ആ വിതുമ്പല്‍ ഗോപാലന് നല്ലപോലെ കേള്‍ക്കാം.
എന്നിട്ടും അയാള്‍ക്കൊന്നു തിരിഞ്ഞു നോക്കണമെന്ന് തോന്നിയില്ല.
ഗോപാലന്‍ മനസ്സിനെ ശക്തിപ്പെടുത്തിക്കൊണ്ട് ചിന്തിക്കുകയായിരുന്നു.
നമ്മളെ തിരസ്‌ക്കരിക്കുന്നവരെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിച്ചുകൊണ്ടിരിക്കണം. അതാണ് അവരോട് ചെയ്യാനുള്ള ഏറ്റവും നല്ല പ്രതികാരം. നട  തുറക്കുമ്പോള്‍ ഭക്തരിലേക്ക് തളിക്കുന്ന പാദതീര്‍ത്ഥംപോലെ പൊടുന്നനെ മുഖത്തേക്കടിച്ച മഴത്തുള്ളിപ്പൊട്ടുകള്‍ ഇരുകൈകൊണ്ടും തുടച്ചുനീക്കി ഗോപാലന്‍ നടക്കുമ്പോള്‍   അയാള്‍  വലിച്ചു കയറ്റിയ ആ ശ്വാസത്തിന് ചന്ദനത്തിരിയുടെ വാസനയുണ്ടായിരുന്നു.

Tags: Story
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

Mollywood

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

Kerala

‘ചെറ്റപ്പണിയെടുക്കരുത്’, സ്‌കൂള്‍ കലോല്‍സവത്തിലെ ‘കയം’ നാടകത്തിന്‌റെ അണിയറക്കാരോട് സുസ്മേഷ് ചന്ത്രോത്ത്

Kerala

സംവിധായകന്‍ വി കെ പ്രകാശിനെതിരെ പീഡന ആരോപണവുമായി യുവകഥാകാരി

Pathanamthitta

മുന്‍ ജീവനക്കാരിയുടെ കഥ വിരോധം തീര്‍ക്കാന്‍, ജാതി അധിക്‌ഷേപ കേസും നല്‍കിയെന്ന് ലോഡ്ജുടമ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ കേസ് ഒതുക്കാന്‍ കോഴ: 2 പേര്‍ വിജിലന്‍സിന്റെ പിടിയില്‍

വീഴ്ച പറ്റിയത് എംഎല്‍എ കെ യു ജനീഷ് കുമാറിനാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപണം: മുതലപ്പൊഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies