തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചമത്തെ സിനിമ ‘ജപ്പാൻ ‘ ദീപാവലി പ്രമാണിച്ച് തമിഴ് , തെലുങ്ക് ഭാഷകളിൽ നവമ്പർ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി നവംബർ 4 ന് ശനിയാഴ്ച വൈകീട്ട് 6ന് കൊച്ചി ലുലു മാളിൽ നടുക്കുന്ന പ്രത്യേക ചടങ്ങിൽ കാർത്തി, നായിക അനു ഇമ്മാനുവൽ, നടൻ സനൽ അമാൻ സംവിധായകൻ രാജു മുരുകൻ നിർമ്മാതാവ് എസ്. ആർ.പ്രഭു എന്നിവർ പങ്കെടുക്കും.
പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ നേടിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാർ സംഗീത സംവിധാനവും അനൽ – അരസ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ എത്തുന്ന ‘ ജപ്പാൻ ‘ ആരാധകരിലും സിനിമാ വൃത്തങ്ങളിലും വലിയ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി ജപ്പാനിൽ അവതരിപ്പിക്കുന്നത്. കോയമ്പത്തൂർ, തൂത്തുക്കുടി, കൊച്ചി , പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജപ്പാൻ ‘ ചിത്രീകരിച്ചിക്കുന്നത്. ഈ ഫോർഎൻ്റർടെയ്ൻമെൻ്റ് ‘ ജപ്പാൻ ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്. പി ആർ ഓ സി കെ അജയ് കുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: