റായ്പൂര്‍: ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഡിനെ വികസിത സംസ്ഥാനമാക്കിമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയുടെ തലക്കെട്ട് തന്നെ ‘മോദി കി ഗാരന്റി 2023’ എന്നാണ്. നെല്ല് ക്വിന്റലിന് 3100 രൂപ പ്രകാരം സംഭരിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും വര്‍ഷത്തില്‍ 12000 രൂപ വീതം നല്‍കും. രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസിലെ ഒരു ലക്ഷം ഒഴിവുകള്‍ നികത്തും. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 18 ലക്ഷം വീടുകള്‍ നല്‍കും. സംസ്ഥാനത്തെ എല്ലാവീട്ടിലും കുടിവെള്ള കണക്ഷന് ഉറപ്പുവരുത്തും. സ്ഥലമില്ലാത്ത കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ പതിനായിരം രൂപ വീതം നല്‍കും. സംസ്ഥാനത്താകെ 500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും, തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
പ്രാദേശിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളും സ്വയം പ്രശംസിക്കുന്ന പരസ്യങ്ങളുമാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ നല്‍കുന്നത്. അഴിമതിയും കൊള്ളയുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത്. നക്സല്‍ അക്രമങ്ങള്‍ വളരുകയും ക്രമസമാധാന നില തകരുകയും ചെയ്തതായും ഷാ പറഞ്ഞു.
ബാഗേല്‍ ‘പ്രീ പെയ്ഡ്’ മുഖ്യമന്ത്രിയാണെന്നും കോണ്‍ഗ്രസിന്റെ ടോക് ടൈം വാലിഡിറ്റി അവസാനിച്ചെന്നും ഷാ ചൂണ്ടിക്കാട്ടി. പണ്ഡാരിയ നിയോജക മണ്ഡലത്തില്‍ വിജയ് സങ്കലപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഭൂപേഷ് ബാഗേല്‍ ചത്തീസ്ഗഡിനെ കോണ്‍ഗ്രസിന്റെ എടിഎം ആക്കിമാറ്റി. ബാഗേല്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ ആയിരക്കണക്കിന് കോടി രൂപ ഇത്തരത്തില്‍ പിന്‍വലിക്കപ്പെടും. നിങ്ങള്‍ വോട്ട് ചെയ്ത് ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ അത് ഛത്തീസ്ഗഡിന്റെ ഭാവിക്കായിരിക്കണം.
നക്സലിസം അവസാനിപ്പിക്കാനും വനവാസി മേഖലയുടെ വികസനത്തിനുമായിരിക്കണം നിങ്ങളുടെ വോട്ട്. ഭൂപേഷ് ബാഗേല്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സ്വന്തം രാഷ്ട്രീയം വികസിപ്പിക്കുന്നതല്ലാതെ ഛത്തീസ്ഗഡിന്റെ വികസനത്തിനായി ബാഗേല്‍ ഒന്നും ചെയ്യുന്നില്ല. പണമെല്ലാം ദല്‍ഹിക്കാണ് പോകുന്നത്, പിന്നെങ്ങനെയാണ് സംസ്ഥാനത്തിന്റെ വികസനം ഉണ്ടാകുന്നത്. ബാഗേലിന്റെ അഞ്ചു വര്‍ഷത്തെ സാമ്പത്തിക കുംഭകോണത്തിന് അവസാനമാകുകയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: