പട്ന: ഇന്ത്യാ സഖ്യത്തില്‍ കൊട്ടിഘോഷിച്ചതുപോലെ ഒന്നും നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന് താല്പര്യം അവരില്‍ മാത്രമാണെന്നും തുറന്നടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. പക്ഷെ ഇപ്പോള്‍ അവര്‍ അതേക്കുറിച്ചൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.- നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ കോണ്‍ഗ്രസ് അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുകിയിരിക്കുകയാണ്. ഇനി ആ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ എല്ലാവരേയും വീണ്ടും വിളിക്കും.. – കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടിനെ പരിഹസിച്ച് നിതീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യാ മുന്നണിയുടെ രൂപീകരണഘട്ടത്തില്‍ ഞങ്ങള്‍ എല്ലാ പാര്‍ട്ടികളുമായും സംസാരിച്ചു. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിക്കാന്‍ എല്ലാവരേയും നിര്‍ബന്ധിച്ചു. അതിനായി ബീഹാറിലെ പട്നയിലും മറ്റിടങ്ങളിലും യോഗങ്ങള്‍ നത്തി. പക്ഷെ കോണ്‍ഗ്രസിന് താല്പര്യം അവരില്‍ മാത്രമാണ്. – നിതീഷ് കുമാര്‍ വിമര്‍ശിച്ചു.
ഇന്ത്യാ മുന്നണി രൂപീകരണത്തിന് പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമിച്ച വ്യക്തിയാണ് പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുനട്ട് നീങ്ങുന്ന നിതീഷ് കുമാര്‍. ഇത് തിരിച്ചറിയുന്നതിനാല്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസിനും നിതീഷ് കുമാറിനെ ഒരു പരിധിയ്ക്കപ്പുറം അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: