റായ്പൂര്‍: അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ്ഗഡിലും വ്യാപകമായ ഇ ഡി റെയ്ഡ്. ജല്‍ജീവന്‍ പദ്ധതിയില്‍ 13,000 കോടിയുടെ അഴിമതി നടന്നുവെന്ന കണ്ടത്തലുകളെ തുടര്‍ന്ന്, രാജസ്ഥാനിലെ 25 ഇടങ്ങളിലായിരുന്നു റെയ്ഡ്.
ഓണ്‍ലൈന്‍ വാതുവയ്പ് കുംഭകോണ കേസിലാണ് ഛത്തീസ്ഗഡിലെ റെയ്ഡ് നടക്കുന്നത്. മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് എന്ന ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്കെതിരെ നേരത്തെ ഇ ഡി നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടെ ഇ ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചില രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ഇ ഡിക്ക് കിട്ടിയിരിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: