തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയില്‍ തൊഴിലുടമയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവതിയും സുഹൃത്തായ യുവാവും പിടിയില്‍. പരാതിക്കാരനില്‍ നിന്ന് യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്.
വയനാട് സ്വദേശിയും കോട്ടയ്ക്കല്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അര്‍ഷാദ് ബാബു (30) എന്നിവരാണ് പ്രതികള്‍. പെരുവള്ളൂര്‍ കരുവാങ്കല്ല് നടുക്കര സ്വദേശിയായ 27 കാരനാണ് പരാതിക്കാരന്.
ഇയാള്‍ക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടതും ഇയാളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നതും. ഇയാളിലൂടെ ഗര്‍ഭിണി ആയി ഗര്‍ഭം പിന്നീട് അലസിപ്പിച്ചുവെന്നും അതിന് നഷ്ടപരിഹാരമായി 15 ലക്ഷം വേണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതി നല്കി കുടുക്കുമെന്നും പറഞ്ഞ് യുവതി ഇയാളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഹോട്ടലില്‍ വച്ച് 50,000 രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. ബാക്കി പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവ് നല്കിയ പരാതിയില്‍ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. ബിഡിഎസ് വിദ്യാര്‍ത്ഥിനി ആണെന്ന് പറഞ്ഞു കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തി. യുവതിയെയും സുഹൃത്തിനെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: