ലക്‌നൗ: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 179 റണ്‍സിന് എല്ലാവരും പുറത്തായി. 46.3 ഓവറിലാണിത്.
സൈബ്രന്‍ഡ് എങ്കിള്‍ബ്രെറ്റ് ( 58) ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ്പ് സ്‌കോറര്‍. നെതര്‍ലന്‍ഡ്‌സ് നിരയില്‍ നാലുപേരാണ് റണ്ണൗട്ടായത്. മുഹമ്മദ് നബി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
വിക്രംജീത് സിംഗിനു പകരം ടീമിലിടം നേടിയ വെസ്ലി ബരേസി (1) വേഗം തന്നെ പുറത്തായി. എന്നാല്‍ മാക്‌സ് ഒഡോവ്ഡ് -കോളിന്‍ അക്കര്‍മാന്‍ കൂട്ടുകെട്ട് 70 റണ്‍സ് നേടി. ഒഡോവ്ഡ് (42) റണ്ണൗട്ടായി മടങ്ങി. പിന്നാലെ കോളിന്‍ അക്കര്‍മാന്‍ (29), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (0) എന്നിവര്‍ കൂടി റണ്ണൗട്ടായി.
ബാസ് ഡെ ലീഡിനെയും (3) ലോഗന്‍ വാന്‍ ബീക്കിനെയും (2) മുഹമ്മദ് നബിയും സാഖിബ് സുല്‍ഫിക്കറിനെ (3) നൂര്‍ അഹ്മദും പുറത്താക്കി. എങ്കിള്‍ബ്രെറ്റ് പുറത്തായതിന് പിന്നാലെ റോളോഫ് വാന്‍ ഡെര്‍ മെര്‍വെയെ (11) നൂര്‍ അഹ്മദും പോള്‍ വാന്‍ മീക്കരനെ (4) മുഹമ്മദ് നബിയും പുറത്താക്കി നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: