Categories: Kerala

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

. വെടിക്കെട്ട് മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു

Published by

കൊച്ചി : സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് വെടിക്കെട്ട് കാരണമാകുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വെടിക്കെട്ട് മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്ന ഹര്‍ജിയിലാണ് കോടി ഉത്തരവ്. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by