റായ്പൂര്‍: ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കോണ്‍ഗ്രസില്‍ തുടരുന്നത് വെറുതെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബാഗേല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകും.
പോസ്റ്ററുകളിലും ബോര്‍ഡുകളിലും അദ്ദേഹത്തിന്റെ പേരുണ്ടാകില്ല. ഛത്തിസ്ഗഡില്‍ അദ്ദേഹം വെറുതെ വെയിലുകൊള്ളുകയാണ്. ഞാനിത് ആധികാരികമായിത്തന്നെയാണ് പറയുന്നത്, ഹിമന്ത പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി റായ്പൂരിലെത്തിയതായിരുന്നു ഹിമന്ത.
കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ആധികാരികമായിത്തന്നെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാഗേല്‍ പുറത്തുപോകുമെന്ന് പറയുന്നതെന്ന് ഹിമന്ത വ്യക്തമാക്കി. അദ്ദേഹം പുറത്താകലിന്റെ വക്കിലാണ്. ഒരുപക്ഷേ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ ധാരണയുണ്ടാകണം. പത്ത് ദിവസത്തിനുള്ളില്‍ത്തന്നെ ഒഴിവാക്കലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് ഹിമന്ത പറഞ്ഞു.
ഞാന്‍ 22 കൊല്ലം ആ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന ആളാണ്. അവിടെ എന്ത് നടക്കുമെന്ന് കൃത്യമായി മനസിലാക്കാനുള്ള വഴികള്‍ എനിക്കുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭൂപേഷ് ബാഗേല്‍ പൂര്‍ണമായും കോണ്‍ഗ്രസിന് പുറത്താകും, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: