കൊട്ടാരക്കര: പെണ്‍കുട്ടികളുടെ ഫോട്ടോ നിര്‍മിത ബുദ്ധി അഥവ അര്‍ട്ടിഫിഷ്യല്‍ ഇറ്റലിജന്‍സ് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കി ഇന്റര്‍നെറ്റില്‍ അപ്പ്ലോഡ് ചെയ്ത യുവാവ് അറസ്റ്റില്‍.
മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് സൈബര്‍ കേസുകള്‍ അതാത് പാെലീസ് സ്റ്റേഷനില്‍ അയച്ചു കൊടുത്തു. അങ്ങനെയാണ് പരാതിക്കാരിയുടെ കേസ് രജിസ്റ്റര്‍ ചെയ്ത്.
ഫേസ്ബുക്ക്, ഇന്റ്റര്ഗ്രാം, വാട്സപ്പ് തുടങ്ങി സാേഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ പ്രതി തന്റെ മൊബൈലിലൂടെയാണ് മോര്‍ഫ് ചെയ്തത്. ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണത കാട്ടുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലു വഴിയാണ് സാധിക്കുന്നത്. അത്തരത്തിലാണ് ഈ പ്രതിയെ പിടികൂടാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: