ജയ്പൂര്‍: രാജസ്ഥാനില്‍ ഇക്കുറി ബിജെപി ഭരണം പിടിക്കുമെന്ന് ടൈംസ് നൗസ് നവഭാരത്-ഇടിജി സര്‍വേ. ഇരുന്നൂറംഗ നിയമസഭയില്‍ 114 മുതല്‍ 124 വരെ സീറ്റ് നേടി ബിജെപി വലിയ വിജയം കൊയ്യുമെന്നാണ് പ്രവചനം.
കോണ്‍ഗ്രസ് 68-78 സീറ്റ് നേടും. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 10 വരെയും. ബിജെപി 43.80 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസ് 41.90 ശതമാനവും. 58 സീറ്റുള്ള ധുന്ധര് മേഖലയില്‍ 36 മുതല്‍ 40 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസ് 16-20.
മേവാറില്‍ ആകെയുള്ള 43ല്‍ ബിജെപി 21-27. കോണ്‍ഗ്രസ് 15-19. കടുത്ത പോരാട്ടം നടക്കുന്ന മര്‍വാറിലെ 61 സീറ്റില്‍ ബിജെപി 27 മുതല്‍ 31 സീറ്റ് വരെ നേടും. കോണ്‍ഗ്രസിന് 21-27. പതിനേഴ് സീറ്റുള്ള ഹദോട്ടി മേഖല 13 സീറ്റും ജയിച്ച് ബിജെപി തൂത്തുവാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: