ചേര്‍ത്തല: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന തല ഏകദിന ശില്പശാല നാലിന് ചേര്‍ത്തല അശ്വനി റസിഡന്‍സിയില്‍. ഘടക കക്ഷികളുടെ സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും ശില്പശാലയില് പങ്കെടുക്കും രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരന് ശില്പശാല ഉദ്ഘാടനം ചെയ്യും.
എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന് അധ്യക്ഷനാകും. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, നിയാസ് വൈദ്യരാഗം, പി. എച്ച് രാമചന്ദ്രന്, കുരുവിള മാത്യൂസ്, പി.വി. രാജേന്ദ്രന്, വിഷ്ണുപുരം ചന്ദ്രശേഖരന്, സി.കെ. ജാനു തുടങ്ങി എന്‍ഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും
മുന്നൂറ്റി അമ്പതോളം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ജന വിരുദ്ധ നയങ്ങള്‍ക്കും എതിരെയുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്മാന് പി. കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
സ്വാഗത സംഘം യോഗത്തില്‍ എന്‍ഡിഎ ജില്ലാ ചെയര്മാന് എം.വി. ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ ടി. അനിയപ്പന്, ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ്, വിവിധ കക്ഷിനേതാക്കളായ വിമല്‍ രവീന്ദ്രന്, അരുണ്‍ അനിരുദ്ധന്, വെള്ളിയാകുളം പരമേശ്വരന്, വി. ശ്രീജിത്ത്, അഡ്വ.പി.കെ. ബിനോയ്, ടി. സജീവ് ലാല്‍, എസ്. ദിലീപ്, അഡ്വ. ഗണേഷ് കുമാര്‍, കെ. കൃഷ്ണകുമാര്‍, അഭിലാഷ് മാപ്പറമ്പില്‍, വിനോദ് കോയിക്കല്‍, ബിജു മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: