തൃശ്ശൂര്‍: കേരളവര്‍മ്മ കോളജിലെ യൂണിയന് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും വിവാദത്തില്‍. തോറ്റ എസ്ഫ്ഐ ചെയര്‍പേഴ്സണെ റീ കൗണ്ടിങ്ങില്‍ വിജയിപ്പിച്ചതായാണ് ആരോപണം. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് ജയിച്ചു. തുടര്‍ന്ന് എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു.
റീകൗണ്ടിങ്ങിനിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോളജ് മാനേജരായ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റീകൗണ്ടിങ് തുടരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ രണ്ട് പ്രാവശ്യം വൈദ്യുതി പോയി. ഒടുവില്‍ രാത്രി പന്ത്രണ്ടരയോടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടിന് ജയിച്ചുവെന്ന് പ്രഖ്യാപനം വന്നു.
ആദ്യം എണ്ണിയപ്പോള്‍ മാറ്റിവച്ച അസാധു വോട്ടുകള്‍ എസ്എഫ്ഐക്ക് അനുകൂലമായി പരിഗണിച്ചുവെന്നാണ് ആക്ഷേപം. റിട്ടേണിങ് ഓഫീസറും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന അധ്യാപകരും അട്ടിമറിക്ക് കൂട്ടുനിന്നുവെന്ന് കെഎസ്യു ആരോപിച്ചു.
ഹൈക്കോടതിയെ സമീപിക്കുമെന്നും കെഎസ്യു നേതാക്കള്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ സുദര്ശന് നിറുത്തി വച്ചിരുന്ന റീ കൗണ്ടിങ് നിയമപരമായി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശിച്ചതെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: