ഭുവനേശ്വര്‍: രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കൂലിക്ക് ആളെ ക്യൂ നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആര്‍ബിഐയും അന്വേഷണം ആരംഭിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ ആര്‍ബിഐ ഓഫീസിന്റെ കൗണ്ടറിനു മുന്നില്‍ നോട്ടുകള്‍ മാറാന്‍ 300 രൂപയ്ക്ക് കൂലിക്കാര് ക്യൂ നിന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ക്യൂ നിന്നവരെ ഒഡീഷ പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഭുവനേശ്വറില്‍ രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റുന്നതിനായി ചിലര്‍ പണം വാങ്ങി ക്യൂ നില്‍ക്കുന്നുവെന്ന് നേരത്തേയും വാര്‍ത്ത വന്നികുന്നു. കസ്റ്റഡിയിലെടുത്തവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ചതായും അവരുടെ ജോലിയെക്കുറിച്ച് അന്വേഷണം തുടരുന്നതായും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ക്യൂ നിന്ന പലരുടേയും കൈവശം 2000 രൂപയുടെ 10 നോട്ടുകള്‍ വീതമാണുണ്ടായിരുന്നത്. ഓരോരുത്തരുടേയും കൈയില്‍ കൃത്യമായി 10 നോട്ടുവീതം എങ്ങനെ വന്നു, മറ്റാര്‍ക്കെങ്കിലും വേണ്ടി നോട്ടുകള്‍ മാറ്റാന്‍ കൂലിക്ക് നിന്നതാണോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ആര്‍ബിഐ വക്താവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: