കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസും റബര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ മത്സരിക്കുകയാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
റബര്‍ നടീല്‍ സബ്‌സിഡിയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഉള്‍െപ്പടെയുള്ളവര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ റബര്‍ നടീല്‍ സബ്‌സിഡിയായി 25,000 രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷം രൂപയുമാണ് നല്കുന്നതെന്ന് സുധീരന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ പ്രസ്താവന കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ മാത്രമുള്ളതാണ്. ഇത് തെളിയിക്കാന്‍ സുധീരന്‍ തയാറാകണമെന്നും ഹരി ആവശ്യപ്പട്ടു.
ജനറല്‍ വിഭാഗത്തില്‍ 25,000 രൂപയും പട്ടിക ജാതി/ വര്‍ഗ വിഭാഗത്തിന് 40,000 രൂപയുമാണ് കേരളത്തില്‍ നല്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 40,000 രൂപയും. ഈ സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗ ഉന്നമനത്തിനായി ആത്മയുടെ സിഎസ്ആര്‍ ഫണ്ടാണ് ഉപയോഗിക്കുന്നത്.
രാജ്യത്തെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കാണ് ഈ പണം ലഭിക്കുന്നത്. ഇത് ചോദ്യംചെയ്യുന്നത് വിരോധാഭാസമാണെന്നും കേരളത്തിലെ രാഷ്‌ട്രീയക്കാരുടെ മനോനിലയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് യഥാക്രമം 18,000 രൂപയും 25,000 രൂപയും ആയിരുന്നു സബ്‌സിഡി. സാമ്പത്തിക സര്‍വേ നടത്തി ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് തുക പരിഷ്‌കരിച്ച് നല്കുന്നത്.
റബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ഇന്നേവരെ ഒരു സര്‍ക്കാരും ചെയ്യാത്ത തരത്തില്‍ 25 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത് മോദി സര്‍ക്കാരാണെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: