അന്തരീക്ഷ മലിനീകരണം പല നഗരങ്ങളിലും പ്രധാന പ്രശ്നമാണ്. ആരോഗ്യകരമായ ജീവിതത്തിനും ഇത് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
മലിനമായ അന്തരീക്ഷം ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്നു.പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്നു.
ഈ സാഹചര്യത്തില്‍ ശ്വാസകോശം ശുചിയാക്കി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.അവ എനതൊക്കയാണെന്ന് നോക്കാം.
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് അവയിലൊന്ന്.ഗ്രീന്‍ ടീ, മഞ്ഞള്‍ ഇട്ട പാല്, പച്ച ഇലക്കറികള്‍, അണ്ടിപ്പരിപ്പ്, നിലക്കടല പോലുളളവ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ശ്വസന, എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതും ശ്വാസകോശത്തെ ശുദ്ധീകരിക്കും. ഇതിലൂടെ ശ്വാസകോശത്തെ ബലവത്താക്കാനും അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനും കഴിയും.
ചൂട് വെളളത്തില്‍ ആവി പിടിക്കുന്നതും ശ്വാസകോശത്തെ ശുദ്ധീകരിക്കും.മണം ചേര്‍ത്ത എയര്‍ ഫ്രഷ്നര്‍, പെര്‍ഫ്യൂം എന്നിവ ഒഴിവാക്കുക. ഇവ രാസവസ്തുക്കള്‍ ചേര്‍ത്താണ് നിര്‍മ്മിച്ചതാണെന്നതിനാല്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്നതിനാലാണിത്.
മലിനീകരണം രൂക്ഷമായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീട്ടില്‍ യെര്‍ പ്യൂരിഫയര്‍ ഉപയോഗിക്കണം. ഇങ്ങനെ വീടിനുളളിലെ വായു ശുദ്ധീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: