ഐസ്വാള്‍: ബിജെപി അധികാരത്തിലെത്തിയാല്‍ മിസോറാമിനെ രാജ്യത്തെ വികസിത സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മിസോറാമിലെ മമിത് ജില്ലയിലെ ദാമ്പ നിയോജകമണ്ഡലത്തിലെ വെസ്റ്റ് ഫൈലേംഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനമാണ് ബിജെപിയുടെ മുഖമുദ്ര. തെക്കന്‍ മിസോറാമിലെ ലോങ്ട്ലായ് ജില്ലയെ മ്യാന്മറിലെ സിത്വെ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള കലാദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റിന് കീഴിലുള്ള ക്രോസ് ബോര്‍ഡര്‍ റോഡ് നവംബറോടെ പൂര്‍ത്തിയാകും. 1,132 കോടി രൂപ ചെലവിലാണ് 26 കിലോമീറ്റര്‍ റോഡ് പണി. മേഖലയില്‍ സര്വതോന്മുഖമായ വികസനം കൊണ്ടുവരാന്‍ അടിസ്ഥാന സൗകര്യങ്ങളും ആശയവിനിമയവും വികസിപ്പിക്കേണ്ടതുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണെങ്കില്‍, വ്യവസായത്തിലും കൃഷിയിലും നിക്ഷേപം ലഭിക്കും. അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദാരിദ്ര്യം തുടച്ചുനീക്കാനും കഴിയും, ഇതാണ് വികസനത്തിന് പിന്നിലെ അടിസ്ഥാന തത്വം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: