Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിൽ 92 ഇടത്ത് ‘ഇൻഡി’പ്പോര്; തിണ്ണമിടുക്ക് കാട്ടി കോൺഗ്രസ്, സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എസ് പിയും ആപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 01:17 pm IST
in India

ഭോപാല്‍: ബിജെപിയെ തോല്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്‍ഡി മുന്നണി മധ്യപ്രദേശില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് 92 മണ്ഡലങ്ങളില്‍. കോണ്‍ഗ്രസിന്റെ തിണ്ണമിടുക്കിനുള്ള മറുപടിയായാണ് സമാജ്‌വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും അടക്കമുള്ള കക്ഷികള്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ ലോക്‌സഭാ സീറ്റും ചോദിച്ച് വന്നേക്കരുതെന്ന് കോണ്‍ഗ്രസിന് താക്കീതും നല്കിയിട്ടുണ്ട് ഈ പാര്‍ട്ടികള്‍.

മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 92 സീറ്റിലും കോണ്‍ഗ്രസിന് സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ നേരിടണം. അതില്‍ 26 എണ്ണത്തില്‍ ഇന്‍ഡി മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കും. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെ എസ്പിയും ജെഡിയുവും എഎപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്, എഎപി 70 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. എസ്പി 43 സ്ഥാനാര്‍ത്ഥികളെയും ജെഡിയു പത്ത് പേരെയും കളത്തിലിറക്കിയിട്ടുണ്ട്.

ഇന്‍ഡി മുന്നണി പരസ്പരം ഏറ്റുമുട്ടുന്ന 15 മണ്ഡലങ്ങളില്‍ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടിനാണ് കോണ്‍ഗ്രസ് ബിജെപി
യോട് തോറ്റത്. ഗ്വാളിയോര്‍ സൗത്ത് (121), ജബല്‍പൂര്‍ നോര്‍ത്ത് (578), ദാമോ (798), രാജ്നഗര്‍ (732), പിച്ചോര്‍ (2,675), ഗണ്ണൂര്‍ (1984), പൃഥ്വിപൂര്‍ (4620), പെറ്റ്ലവാഡ് (5000), ചാന്ദ്‌ല(1177), നാഗോട് (1234), മൈഹാര്‍ (2984), സിംഗറൗലി (3726), ജബേര (3485), ഇന്‍ഡോര്‍-5 (1,133) എന്നീ മണ്ഡലങ്ങളില്‍ ഇക്കുറി ഇക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് അടിതെറ്റുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി 52 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിച്ചത്. എഎപി അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും 0.66 ശതമാനം വോട്ട് വിഹിതം നേടി. 2018ല്‍ ജെഡിയു മത്സരിച്ചിരുന്നില്ല.

ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്ന് പ്രീ-പോള്‍ സര്‍വേകള്‍ പ്രവചിച്ചിരിക്കുന്ന മധ്യപ്രദേശില്‍ ഇന്‍ഡി മുന്നണിയിലെ തമ്മിലടി വിധി നിര്‍ണയിക്കുമെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. 27ന് പുറത്തുവന്ന ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ സര്‍വേ പ്രകാരം ബിജെപി 115 സീറ്റുകളും കോണ്‍ഗ്രസ് 110 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് പ്രവചനം.

Tags: congressmadhya pradeshINDI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.