പെരുമ്പാവൂര്‍ : വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇടുപ്പെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ത്ഥിയെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരുരുമ്പാവൂര് സ്വദേശി പാര്ത്ഥിപന് (18) കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. കൂട്ടുകാരനെ കാണുന്നതിനായി കാറില്‍ പാലയിലേക്ക് പോയതാണ്. തുടര്‍ന്ന് പരിശോധനയ്ക്കായി കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ലെന്ന് ആരോപിച്ച് പോലീസ് പാര്‍ത്ഥിപനെ പിന്തുടര്ന്ന് പിടികൂടി. ശേഷം സ്റ്റേഷനില്‍ എത്തിക്കുകയും രണ്ട് പോലീസുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
മര്‍ദ്ദനത്തില്‍ മകന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും കിടന്ന കിടപ്പിലാണെന്നും അനങ്ങാന്‍ കഴിയുന്നില്ല. തങ്ങള്‍ക്ക് നീതിമ വേണമെന്നും പാര്‍ത്ഥിപന്റെ അമ്മ പറഞ്ഞു. അതേസമയം കൈകാണിച്ചിട്ടും നിര്‍ത്താതെ വാഹനം നിര്‍ത്താതെ പോയതിനാണ് പാര്‍ത്ഥിപനെതിരെ കേസെടുത്തത്. ലൈസന്‍സില്ലാതെയാണ് വിദ്യാര്‍ത്ഥി വാഹനം ഓടിച്ചത്. കൂടാതെ കാറില്‍ ഫിലിമും ഒട്ടിച്ചിരുന്നു.
സംഭവത്തില്‍ പാര്‍ത്ഥിപനെതിരെ കേസെടുത്ത് വിട്ടയയ്ക്കുകയാണ് ചെയ്തത്. മര്‍ദ്ദിച്ചിട്ടില്ല. തെന്നി വീണെന്ന് പറഞ്ഞ് പാര്ത്ഥിപന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറെ കണ്ട് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ പക്കലുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: