Categories: Kerala

ഗുരുവായൂര്‍ കിഴക്കേ നടയിലെ മേല്‍പ്പാലം 14 ന് തുറക്കും

Published by

തൃശ്ശൂര്‍: നാല് വര്‍ഷത്തെ യാത്രാദുരിതത്തില്‍ നിന്ന് ഗുരുവായൂരിന് മോചനം. ഗുരുവായൂര്‍ കിഴക്കേ നടയിലെ റെയില്‍വേ മേല്‍പാലം 14ന് തുറക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 2019 ലാരംഭിച്ച മേല്‍പ്പാല നിര്‍മാണം അനന്തമായി നീണ്ടത് ജനങ്ങളെ വലച്ചു. ദിവസവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ഗുരുവായൂരില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. ഭൂമിയേറ്റെടുക്കുന്നതിലെ കാലതാമസവും സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കുമാണ് കാര്യങ്ങള്‍ വഷളാക്കിയത്.

റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ നിലപാട് മൂലം അപ്രോച്ച് റോഡ് നിര്‍മാണവും അനുബന്ധ നിര്‍മാണങ്ങളും വൈകി. നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ മുന്‍ എംപി സുരേഷ് ഗോപി സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. പെയിന്റിങ്ങും പാലത്തിന്റെ അടിയിലെ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയാകാനുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണ ചെലവിന്റെ അമ്പത് ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by