കൊച്ചി: പാവക്കുളം ക്ഷേത്രത്തിലെ മാതൃശക്തി പരിപാടിയില്‍ യുവതി കടന്നു കയറി സംഘര്ഷമുണ്ടാക്കിയതുമായ ബന്ധപ്പെട്ട കേസില്‍ അഞ്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസില്‍ ഹൈക്കോടതി കുറ്റപത്രം തടഞ്ഞു. എറണാകുളം സ്വദേശികളും മാതൃശക്തി പ്രവര്‍ത്തകരുമായ സജിനി.സി.വി., പ്രസന്നകുമാരി, ഡോ. ജി.എസ്. മല്ലിക, പ്രൊഫ. സരള എസ്. പണിക്കര്‍, ബിനി സുരേഷ് എന്നിവര്‍ക്കെതിരെയെടുത്ത കേസിലെ കുറ്റപത്രമാണ് തടഞ്ഞത്. ഇവര്‍ അഡ്വ. വി. സജിത് കുമാര്‍ വഴി നല്കിയ ഹര്‍ജിയിലാണ് നടപടി.
2020 ജനുവരി 21നാണ് പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മാതൃശക്തിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തിയത്. വിവരം മുന്‍ കൂട്ടിയറിഞ്ഞ ആതിരയെന്ന യുവതിയും പത്തോളം ഗുണ്ടകളും പാവക്കുളത്ത് എത്തി. തുടര്‍ന്ന് ഗുണ്ടകളെ ക്ഷേത്ര പരിസരത്ത് കാവല്‍ നിര്‍ത്തിയ ശേഷം, ആതിര ക്ഷേത്രത്തില്‍ കടന്നു കയറി പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു. അവര്‍ സെമിനാറില്‍ പങ്കെടുത്തവരെ അവഹേളിക്കുകയും സിന്ദൂരക്കുറിയെപ്പറ്റി വരെ മോശമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ എറണാകുളം ടൗണ്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല. പകരം യോഗം അലങ്കോലപ്പെടുത്തിയ യുവതി, തന്നെ ഉപദ്രവിച്ചുവെന്ന് കാട്ടി നല്കിയ പരാതി പ്രകാരം മാതൃശക്തി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുകയായിരുന്നു. ഈ കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ കുറ്റപത്രമാണ് ജസ്റ്റിസ് ഗോപിനാഥ മേനോന് സ്റ്റേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: