വിജയവാഡ: അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ്നവംബര് 28 വരെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
371 കോടിയുടെ നൈപുണ്യ വികസന പദ്ധതി അഴിമതിയിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. ജയില്‍ മോചിതനായ നായിഡുവിനെ സ്വീകരിക്കാന്‍ ഭാര്യ ഭുവനേശ്വരി, മകന് ലോകേഷ്, നടനും എംഎല്‍എയുമായ ബാലകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. അതേസമയം ജയില്‍ കവാടത്തിലെ സ്വീകരണത്തെ വിമര്‍ശിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തി.
നായിഡു ഇപ്പോഴും കുറ്റവാളി തന്നെയാണെന്നും ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് ജാമ്യമെന്നും മന്ത്രി അമ്പാടി രാംബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: