ഇസ്രോയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐഐആർഎസ്) വിവിധ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) സാങ്കേതികവിദ്യകളിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും സാങ്കേതിക-ശാസ്ത്ര പ്രൊഫഷണലുകൾക്കും യൂണിവേഴ്സിറ്റി ഇൻസ്ട്രക്ടർമാർക്കും ഗവേഷകർക്കും അനുബന്ധ മേഖലകളിലുള്ളവർക്കും സർട്ടിഫിക്കേഷൻ കോഴ്സിന് ചേരാവുന്നതാണ്. ബിരുദ,ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ ജോലി ചെയ്യുന്നവർ, സർവകലാശാലകളിലെയും സ്കൂളുകളിലെയും അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി ശാസ്ത്രത്തിൽ താത്പര്യവും ജിജ്ഞാസയുമുള്ളവർക്ക് കോഴ്സിനായി അപേക്ഷിക്കാവുന്നതാണ്. നവംബർ മൂന്ന് വരെ അപേക്ഷിക്കാം. . അടുത്ത മാസം ആറ് മുതൽ ക്ലാസുകൾ ആരംഭിക്കും.
കൃഷി, വനം, പരിസ്ഥിതി ശാസ്ത്രം, ഭൗമശാസ്ത്രം, സമുദ്രം, അന്തരീക്ഷ ശാസ്ത്രം, നഗര-പ്രാദേശിക പഠനങ്ങൾ, ജലവിഭവങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ റിമോട്ട് സെൻസിംഗിന്റെയും ജിഐഎസിന്റെയും ഉപയോഗങ്ങൾ കോഴ്സിലൂടെ പഠിക്കാനും അറിയാനും കഴിയും. പ്രഭാഷണങ്ങൾ, റെക്കോർഡ് ചെയ്ത വീഡിയോ സെഷനുകൾ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ, ഡെമോൺസ്ട്രേഷൻ മെറ്റീരിയലുകൾ എന്നിവ വഴിയാകും ക്ലാസുകൾ നടത്തുക. ഇ-ക്ലാസ്, ഐഎസ്ആർഒ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയിലൂടെ ഓൺലൈനായും ക്ലാസുകൾ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: