തിരുവനന്തപുരം: കളമശേരി ബോംബ് സ്ഫോടനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മാര്ട്ടിന് പറഞ്ഞ കഥ ദൃശ്യം സിനിമയില്‍ മോഹന്‍ ലാല്‍ പറഞ്ഞ കഥ പോലെ അവിശ്വസനീയമാണെന്ന് ടി.ജി. മോഹന്‍ദാസ്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസിനെ(ഐഇഡി) ഒരു റിമോട്ട് വെച്ച് പൊട്ടിത്തെറിപ്പിക്കുക എന്ന കഥയ്ക്ക് എത്രത്തോളം വാസ്തവമുണ്ട് എന്ന് കണ്ടറിയണമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
ഐഇഡി എന്നത് വളരെ സോഫിസ്റ്റിക്കേറ്റഡ് ആയ ടെക്നോളജിയാണ്. വെറുതെ ഒരു റിമോട്ട് പിടിച്ച് ഞെക്കിയാല്‍ ബോംബ് പൊട്ടിത്തെറിക്കില്ല. ഒരു ട്രാന്‍സ്മിറ്ററും ഒരു റിസീവറും ഉണ്ടായിരിക്കണം. ആ റിസീവറില്‍ പ്രഷറോ ടെംപറേച്ചറോ നല്ലതുപോലെ ഉയര്‍ന്ന് വരണം എങ്കിലേ അത് പൊട്ടിത്തെറിക്കൂ. ഏകദേശം ദൃശ്യം സിനിമയില്‍ മോഹല്‍ ലാല്‍ പറഞ്ഞ കഥപോലെയാണ് മാര്‍ട്ടിന്റെ കഥ. – മോഹന്‍ദാസ് പറഞ്ഞു. .
ഞാന്‍ യുട്യൂബില്‍ നിറയെ പരതി. ബോംബുണ്ടാക്കാനുള്ള ഒരു ഇന്‍ഫര്‍മേഷനും യുട്യൂബില്‍ ഇല്ല. ഇനി ഉണ്ടായാല്‍ തന്നെ അത് യൂട്യുബ് തന്നെ കണ്ടുപിടിച്ച് എടുത്തുകളയും. ഇയാള്‍ അരമണിക്കൂര്‍ കൊണ്ട് ബോംബുണ്ടാക്കി എന്നാണ് പറയുന്നത്. എന്തായാലും പൊലീസ് വളരെ ക്ലവര്‍ ആയി കളിക്കുകയാണെന്ന് തോന്നുന്നു. ആകെ ഡിജിപി ദര്‍വേഷ് ഷാ മാര്‍ട്ടിനാണ് പ്രതി എന്ന് പറഞ്ഞതല്ലാതെ മറ്റൊരു പൊലീസുകാരനും ഇത് പറഞ്ഞിട്ടില്ല. – മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.
തൃപ്പൂണിത്തുറയില്‍ നിന്നും ഗുണ്ട് വാങ്ങിയ ജിഎസ് ടി ഉള്‍പ്പെടെയുള്ള ബില്ല്, നാലോ അഞ്ചോ ഇടത്തില്‍ നിന്നും പെട്രോള്‍ വാങ്ങിയതിന്റെ ബില്ല്, ഇതെല്ലാം കാണിച്ച് തത്ത പറയുന്നതുപോലെയാണ് മാര്ട്ടിന് ബോംബിന്റെ കഥ പറയുന്നത്. ഇതോടെ കേരളത്തിന് ആശ്വാസമായി.
ഇയാള്‍ ബോംബ് സ്ഫോടനം നടത്തുന്നു. പിന്നെ യാതൊരു ഇടര്‍ച്ചയുമില്ലാതെ അഞ്ച് മിനിറ്റിന്റെ വീഡിയോ റെക്കോഡ് ചെയ്യുന്നു. ഒരു കുലുക്കവുമില്ലാതെ ഇരുചക്രവാഹനം ഓടിച്ച് 50 കിലോമീറ്റര്‍ അകലെ വരെ ഓടിച്ചു പോകുന്നു. വളരെ സെന്സിബിള് ആയ ചോദ്യവും ഉത്തരവും ഹോട്ടല്‍ റിസപ്ഷനില്‍ നല്കുന്നു. പിന്നെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നു. ഇതെല്ലാം ഒരു നാടകീയത ആയി തോന്നുന്നു. ഇവിടെയും മോഹന്‍ലാലിന്റെ ദൃശ്യം സിനിമ പോലെ തന്നെയാണ് തോന്നുന്നത്. അത്താണിയിലെ വീട്ടിലാണ് ബോംബുണ്ടാക്കിയത്, ഇത്ര സമയം കൊണ്ടാണ് ബോംബുണ്ടാക്കിയത് തുടങ്ങിയ കഥകളാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് ആ വീട്ടില്‍ ചെല്ലുന്നു അവിടെ നിന്നും ബോംബുണ്ടാക്കാനുള്ള വയറുകളും മറ്റ് അസംസ്കൃത സാമഗ്രികളെല്ലാം പിടിച്ചെടുക്കുന്നു. അതോടെ കേരളത്തിന് സമാധാനമായി. പക്ഷെ ഇത് വിശ്വസനീയമല്ല. – മോഹന്‍ ദാസ് പറഞ്ഞു.
മാര്‍ട്ടിന്റെ കുറ്റകൃത്യം ചെയ്യാനുള്ള ഉള്‍പ്രേരണയും വിശ്വസനീയമല്ല. 16 വര്‍ഷമായി യഹോവ സാക്ഷികളുടെ കൂടെയുണ്ടായിരുന്നു. പിന്നെ ആറ് വര്‍ഷമായി യഹോവ സാക്ഷികളുടെ കൂടെ ഇല്ല. പിന്നെ ആറ് വര്‍ഷമില്ലാത്ത പക പെട്ടെന്നുണ്ടാവുകയും പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ പ്രതികാരത്തിന് ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു എന്ന കഥ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. – മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: