Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തുമ്പപ്പൂങ്കാട്ടിലെ വീണകള്‍

ഏറ്റവും കൂടുതല്‍ ഓണപ്പാട്ടുകള്‍ സമ്മാനിച്ച, 'തിരുവോണം' എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത, ശ്രീകുമാരന്‍ തമ്പിയുടെ കാഴ്ചകളും കഥകളും

ഷാജന്‍ സി. മാത്യു by ഷാജന്‍ സി. മാത്യു
Nov 1, 2023, 05:47 pm IST
in Special Article

എച്ച്എംവി കമ്പനി 1969ല്‍ ആദ്യമായി യേശുദാസിന്റെ ലളിതഗാനങ്ങളുടെ ആല്‍ബം ഇറക്കാന്‍ ആലോചിക്കുന്ന കാലം. ഗാനരചനയുടെ ചുമതല അക്കാലത്തെ ഒന്നാംനിരക്കാരായ വയലാറിനെയോ പി.ഭാസ്‌കരനെയോ ഏല്‍പിക്കണമെന്നു ചെന്നൈ ഓഫിസില്‍നിന്നു കൊല്‍ക്കത്തയിലെ ഹെഡ് ഓഫിസിലേക്കു നിര്‍ദേശം പോയി.

കച്ചവടത്തില്‍ നല്ല ശ്രദ്ധയുണ്ടായിരുന്ന ഹെഡ് ഓഫിസുകാര്‍ തലേ വര്‍ഷത്തെ മലയാള ഗാനങ്ങളുടെ വില്പന പരിശോധിച്ചു. അതില്‍ ഒന്നാം സ്ഥാനത്ത് ‘ഭാര്യമാര്‍ സൂക്ഷിക്കുക’ എന്ന സിനിമയായിരുന്നു.

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം…, വൈക്കത്തഷ്ടമി നാളില്‍.. തുടങ്ങിയ ഗാനങ്ങള്‍. ഈ പാട്ടുകള്‍ എഴുതിയ ആളെത്തന്നെ പുതിയ ആല്‍ബം ഏല്പിച്ചാല്‍ മതിയെന്നു കൊല്‍ക്കത്തയില്‍നിന്നു നിര്‍ദേശിച്ചു. അങ്ങനെയാണു എച്ച്എംവിയുടെ ആദ്യ മലയാളസ്റ്റീരിയോ റെക്കോര്‍ഡ് ആയ ‘മധുരഗീതങ്ങളി’ലെ 12 ഗാനങ്ങളും 30 തികയാത്ത ശ്രീകുമാരന്‍ തമ്പി എഴുതുന്നത്. സംഗീതം നല്‍കിയത് ദക്ഷിണാമൂര്‍ത്തി.
എച്ച്എംവിയുടെ തീരുമാനമറിഞ്ഞ് അമ്പരന്നുപോയെന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു. ‘സാധാരണ ജനങ്ങള്‍ എളുപ്പത്തില്‍ ആസ്വദിക്കണം എന്ന ഒറ്റ നിര്‍ദേശമേ എച്ച്എംവി എന്റെയടുക്കല്‍ വച്ചുള്ളൂ. മധുരഗീതങ്ങള്‍ എന്നായിരുന്നു ആല്‍ബത്തിനു പേര്. മലയാളികളുടെ ഏറ്റവും മധുരാനുഭവമായ ഓണമാണ് എന്റെ മനസ്സില്‍ ആദ്യം വന്നത്.

‘ഓണത്തെപ്പറ്റിയുള്ള ഗാനംതന്നെ ആദ്യം എഴുതി’
അങ്ങനെ, നമ്മുടെ ഓണക്കാലത്തെ തുയിലുണര്‍ത്തുന്ന
‘തുയിലുണരൂ, തുയിലുണരൂ തുമ്പികളേ…
തുമ്പപ്പൂങ്കാട്ടിലെ വീണകളേ’

എന്ന ഗാനം പിറന്നു. ശ്രീകുമാരന്‍ തമ്പിയുടെ വിപണിയിലെത്തിയ ആദ്യ ഓണപ്പാട്ട് ഇതായിരുന്നു.
‘ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ…’ എന്നൊരു ഓണപ്പാട്ടുകൂടി ആ ആല്‍ബത്തില്‍ ഉണ്ടായിരുന്നു.
(സൂപ്പര്‍ ഹിറ്റായ ഈ ആല്‍ബം പിന്നീട് വ്യത്യസ്തമായ നാല് പേരുകളില്‍ക്കൂടി എച്ച്എംവി ഇറക്കിയിട്ടുണ്ട്.) ഈ അനുഗൃഹീത തൂലികയില്‍നിന്നു പിറന്ന ഗാനങ്ങളുടെ രൂചി കൂടി ചേര്‍ത്താണു പില്‍ക്കാലമത്രയും മലയാളി ഓണം ഉണ്ടത്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഓണപ്പാട്ടുകള്‍ എഴുതിയതും ഓണത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ലളിതഗാനങ്ങള്‍ എഴുതിയതും ഓണത്തോടുള്ള പ്രേമം മൂത്ത് ‘തിരുവോണം’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തതുമൊക്കെ മറ്റാരുമല്ല, ശ്രീകുമാരന്‍ തമ്പിതന്നെ. പരമോന്നതമായ സുഖാനുഭവത്തെപ്പോലും
‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി’ (ചന്ദ്രകാന്തം. സംഗീതംഎം.എസ്. വിശ്വനാഥന്‍) എന്നാണു തമ്പി വിശേഷിപ്പിച്ചത്. ‘മിനിമോള്‍’ എന്ന ചിത്രത്തിലെ ‘കേരളം കേരളം…’ എന്ന ഗാനത്തിലും തമ്പിയുടെ ഓണഭ്രാന്ത് തെളിഞ്ഞുകാണാം

‘പൂവണിപ്പൊന്നിന്‍ചിങ്ങ
പ്പൂവിളി കേട്ടുണരും
പുന്നെല്ലില്‍ പാടത്തിലൂടെ
മാവേലി മന്നന്റെ
മാണിക്യ തേരുവരും
മാനസപ്പൂക്കളങ്ങളാടും’
(സംഗീതം ദേവരാജന്‍)

ഓണാനുഭവമെന്ന വര്‍ണരാജിക്കു കൂടുതല്‍ പൊലിമ നല്‍കിക്കൊണ്ടു മലയാളിക്കൊപ്പം എന്നും ഇദ്ദേഹമുണ്ട്. മധുര ഗീതങ്ങള്‍(സംഗീതം ദക്ഷിണാമൂര്‍ത്തി), പൊന്നോണ തരംഗിണി (രവീന്ദ്രന്‍),പൂവണി (ശ്രീകുമാരന്‍തമ്പി), തിരുവോണപ്പാട്ട് (എം. ജയചന്ദ്രന്റെആദ്യ ആല്‍ബം), ഉല്‍സവ ഗാനങ്ങള്‍1, 3 (രവീന്ദ്രന്‍), തുടങ്ങിയ ആല്‍ബങ്ങളിലെയെല്ലാം ഓണപ്പാട്ടുകള്‍ തമ്പിയുടേതാണ്. അദ്ദേഹം പറയുന്നു. ‘ഇത്രയധികം ഓണപ്പാട്ടുകള്‍ എഴുതിയതു തെല്ലു വിസ്മയത്തോടെയാണു ഞാന്‍ കാണുന്നത്. ഇതിലൊന്നുപോലും ക്ലേശിച്ച് എഴുതിയതല്ല. അറിയാതെ പിറവിയെടുത്തവയാണ്. എന്റെ മനസ്സില്‍ ഏറ്റവും ഉല്‍സാഹം നിറയ്‌ക്കുന്ന അനുഭവമാണ് ഓണം. അതുകൊണ്ടാവാം ഇതു സംഭവിച്ചത്.’

നീരസത്തില്‍ പിറന്ന ‘പൂവിളി…’

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഈ ഓണപ്പാട്ടിന്റെ പിറവി നീരസത്തില്‍നിന്നാണ്. ചിത്രം വിഷുക്കണി (1977). ശ്രീകുമാരന്‍ തമ്പിയും സംഗീത സംവിധായകന്‍ സലില്‍ ചൗധരിയും ആദ്യമായി ഒന്നിച്ച സിനിമയാണിത്. സലില്‍ ചൗധരി-ഒഎന്‍വി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായ സമയത്താണ് വിഷുക്കണിക്കുവേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ഒഎന്‍വിതന്നെ പാട്ടെഴുതിയാല്‍ മതിയെന്നു സലില്‍ ചൗധരി അഭിപ്രായപ്പെട്ടെങ്കിലും തമ്പി മതിയെന്ന് സംവിധായകന്‍ ശശികുമാര്‍ ഉറപ്പിച്ചു പറഞ്ഞു. ഇതിന്റെ നീരസത്തിലാണ് സലില്‍ ചൗധരി ഈണം ഉണ്ടാക്കാനിരുന്നത്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കംപോസിങ്. ആദ്യം ചെയ്തത് ‘പൂവിളി…’ ആണ്. ജന്മിയുടെ മകളെ വിവാഹം കഴിച്ച കര്‍ഷകയുവാവിന്റെ ആഹ്ലാദമാണു ഗാനപശ്ചാത്തലം. സലില്‍ ചൗധരി ഉല്‍സവതാളത്തില്‍ ഇമ്പമാര്‍ന്ന ഈണം ഉണ്ടാക്കി. തമ്പി അപ്പോള്‍ത്തന്നെ വരികള്‍ എഴുതി…

‘പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ…’
സലില്‍ ചൗധരിയുടെ മുഖം തെളിഞ്ഞു. അടുത്തതായി ഒരു താരാട്ട് പാട്ട്. സലില്‍ദാ ഈണമിട്ടു. തമ്പി എഴുതി
‘മലര്‍ക്കൊടി പോലെ
വര്‍ണത്തുടിപോലെ
മയങ്ങൂ…നീയെന്‍ മടിമേലേ…’

സലില്‍ ചൗധരി എഴുന്നേറ്റുവന്നു തമ്പിയെ കെട്ടിപ്പിടിച്ചു എന്നിട്ടു പറഞ്ഞു. ‘You are the fastest writer I have ever met.’ (ഞാന്‍ കണ്ടിട്ടുള്ള എഴുത്തുകാരില്‍ ഏറ്റവും വേഗത്തില്‍ പാട്ടെഴുതുന്നയാള്‍ താങ്കളാണ്). ആദ്യസമാഗമത്തിലെ ഈ സന്തോഷത്തില്‍ ഒരു ബോണസ്‌കൂടി ഉണ്ടായി. അക്കഥ ശ്രീകുമാരന്‍ തമ്പി തന്നെ പറയട്ടെ: ”ആദ്യ രണ്ടു പാട്ട് വേഗം കംപോസ് ചെയ്തു കഴിഞ്ഞപ്പോള്‍ സലില്‍ ചൗധരി പറഞ്ഞു.

‘ഞാനൊരു കൗശല ഈണം ഉണ്ടാക്കിയിട്ടുണ്ട്. പലരോടും പറഞ്ഞിട്ടും ആര്‍ക്കും ഇതുവരെ വരികള്‍ എഴുതാന്‍ പറ്റിയിട്ടില്ല. രണ്ടക്ഷരം മാത്രമുള്ള വാക്കുകളേ ഇതിനു പറ്റൂ. താങ്കള്‍ക്ക് സാധിക്കുമോ?’
‘ശ്രമിക്കാമെന്നു ഞാന്‍ പറഞ്ഞു. സലില്‍ ചൗധരി ഈണം കേള്‍പ്പിച്ചു. അപ്പോള്‍ത്തന്നെ ഞാന്‍ എഴുതി.
‘കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്
കാറ്റില്‍ തൂവും കസ്തൂരിനിന്‍ വാക്ക്‘

പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. വാണി ജയറാം പാടി ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ഹിറ്റാവുകയും ചെയ്തു. സത്യത്തില്‍ എന്റെ രചനാവൈഭവത്തെ സലില്‍ ചൗധരി പരീക്ഷിച്ചതാണെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു’
പിന്നീട് ഇരുവരും വലിയ സുഹൃത്തുക്കളായി. തമ്പി നിര്‍മിച്ച ഏതോ ഒരു സ്വപ്‌നം എന്ന സിനിമയിലെ ഗാനങ്ങളെല്ലാം സലില്‍ ചൗധരിയുടെ മുംബൈയിലെ ഫഌറ്റിലിരുന്നാണ് എഴുതിയത്. അന്ന് ഭക്ഷണമൊരുക്കി ഒപ്പമിരുന്നത് സലിലിന്റെ സ്‌നേഹമയിയായ ഭാര്യ സബിതാ ചൗധരിയാണെന്നു തമ്പി സ്‌നേഹപൂര്‍വം സ്മരിക്കുന്നു.

തിരുവോണപ്പുലരിതന്‍…

ശ്രീകുമാരന്‍ തമ്പിതന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രമാണു തിരുവോണം (1975, നിര്‍മാണം കെ.പി. മോഹനന്‍). അഭിനയ ഇതിഹാസങ്ങളായ പ്രേംനസീറും കമല്‍ഹാസനും ഒന്നിച്ചഭിനയിച്ച ഏക ചിത്രം. ഒരു തറവാട്ടിലേക്ക് തിരു വോണദിനം ശ്രീകൃഷ്ണന്‍ എന്നു പേരുള്ള ഒരു യുവാവ് കയറിവരുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ഇതിവൃത്തം. വന്‍ വിജയമായ ഈ സിനിമയിലെ ഗാനമാണു

‘തിരുവോണപ്പുലരിതന്‍
തിരുമുല്‍ക്കാഴ്ചവാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി’

ഈ ഗാനത്തിന്റെ സംഗീതത്തിന്റെ പ്രത്യേകതയെപ്പറ്റി തമ്പി പറയുന്നു. ‘ആരഭി രാഗത്തിലാണ് എം.കെ. അര്‍ജുനന്‍ ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആസ്വാദകനു പ്രതീക്ഷയും ആഹ്ലാദവും പകരുന്ന ഈണമാണ് ആരഭി. ഓണപ്പാട്ടിന് ഏറ്റവും അനുയോജ്യമായ രാഗം. അര്‍ജുനന്റെ ഈ തിരഞ്ഞെടുപ്പ് ഗാനത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.’ തിരുവോണപ്പുലരി ഓടക്കുഴലില്‍ വായിച്ചതു കേട്ടാല്‍ ഇതു കൂടുതല്‍ വ്യക്തമാവും. ഏതു വിഷാദത്തിനുമേലേയും പടരുന്ന ആഹ്ലാദാനുഭവമാണ് ഈ ഈണം.

തല്ലു കിട്ടിയ ‘തിരുവോണം’

കാവാലത്തു ‘തിരുവോണം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടീനടന്മാരും യൂണിറ്റ് അംഗങ്ങളും നാട്ടുകാരും നോക്കിനില്‌ക്കെ കരണക്കുറ്റിക്ക് അടിവാങ്ങിയ സംവിധായകനാണ് ശ്രീകുമാരന്‍ തമ്പി. തല്ലിയതു മറ്റാരുമല്ല; സ്വന്തം ചേട്ടന്‍ പി.വി. തമ്പി. ഷോട്ട് എടുക്കുന്നതിനിടയിലാണ് അടിവീണത്. നസീറും കമലഹാസനും ഉമ്മറുമടക്കമുള്ള താരങ്ങള്‍ ഞെട്ടിപ്പോയി. ആ സ്‌നേഹാനുഭവം ശ്രീകുമാരന്‍ തമ്പിതന്നെ വിവരിക്കട്ടെ: ‘ചേട്ടന്‍ കടവിലൂടെ വരുന്നത് ക്യാമറയുടെ ആംഗിള്‍ നോക്കുന്നതിനിടയില്‍ ഞാന്‍ കണ്ടിരുന്നു. അഭിഭാഷകനായ അദ്ദേഹം ഏതെങ്കിലും കക്ഷിയെ കാണാനാവും ആ നാട്ടിലേക്കു വരുന്നതെന്നു ഞാന്‍ കരുതി. അങ്ങനെ നില്‍ക്കുമ്പോഴാണു പിന്നില്‍നിന്ന് അടിവീണത്. അടിതന്നു കഴിഞ്ഞ് കാര്യം പറയുന്ന സ്വഭാവക്കാരനാണ് ജ്യേ ഷ്ഠന്‍. സെറ്റാകെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ ചേട്ടന്‍ ചോദിച്ചു ‘വീടിന്റെ മുമ്പിലൂടെ പോയാലും നീ വീട്ടില്‍ കയറില്ല, അല്ലേ..
അഹങ്കാരി?’

തിരുവനന്തപുരത്തുനിന്നു രാവിലെ കാറില്‍ ഹരിപ്പാട്ടെ തറവാടിനു മുന്നിലൂടെയാണ് ഞാന്‍ കാവാലത്തെ ലൊക്കേഷനിലേക്കു വന്നത്. എന്നിട്ടും വീട്ടില്‍ കയറിയില്ല. ചേട്ടനതു വലിയ പ്രയാസമായി. ചെറുപ്പത്തിലേ അച്ഛന്‍ അകന്നുപോയ ഞങ്ങളുടെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടിവന്ന വല്ല്യേട്ടന് അച്ഛന്റെ സ്ഥാനമായിരുന്നു. ഞാന്‍ വീട്ടില്‍ കയറാതെപോയത് വല്യേട്ടനു സഹിക്കാതായതും കരണത്തടിച്ചതുമെല്ലാം ആ വാല്‍സല്യത്തിന്റെ തുടര്‍ച്ചയായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ പ്രേംനസീര്‍ ചേട്ടനെ ആശ്വസിപ്പിച്ചു. ഊണു കഴിച്ചിട്ടേ പോകാവൂ എന്ന് കമലഹാസന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ആ സ്‌നേഹനിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി.’

എഴുതിയ ഗാനത്തിന്റെ എണ്ണംകൊണ്ടു മാത്രമല്ല ഇദ്ദേഹം മലയാളിയുടെ ഓണപ്പാട്ടുകാരനാവുന്നത്. മറ്റാരും ആവിഷ്‌ക്കരിക്കാ ത്ത ഓണാനുഭവങ്ങളും ഇദ്ദേഹം വിഷയമാക്കി. ഓണസദ്യപോലെയാണു തമ്പിയുടെ ഓണപ്പാട്ടുകളും. അതില്‍ പായസത്തിന്റെ മധുരമുണ്ട്, പുളിശ്ശേരിയുടെ പുളിയുണ്ട്, അച്ചാറിന്റെ എരിവുണ്ട്, പാവയ്‌ക്കയുടെ കയ്‌പും. ഏതാനും ഉദാഹരണങ്ങള്‍…

നഷ്ടപ്രണയത്തിന്റെനാട്ടിലേക്ക്

ഓണമെന്നാല്‍ നഷ്ടപ്പെട്ടുപോയ ചില സ്‌നേഹസുഗന്ധങ്ങളുടെ താത്കാലികമായ വീണ്ടെടുപ്പുകൂടിയാണു തമ്പിക്ക്. ‘കാലത്തിന്‍ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ക്ക്’ വീണ്ടും കാണാനുള്ള അവസരമാണിത്. ജീവിതാവസ്ഥകള്‍ക്കൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. എന്നിരുന്നാലും…

‘ഉണ്ണിക്കരങ്ങളാല്‍ പൂക്കളം തീര്‍ക്കുംനിന്‍
ഉണ്ണിയെ ഞാനിന്നു കണ്ടു
കണ്ണെടുക്കാതെ ഞാന്‍ നോക്കിനിന്നു
മാഞ്ഞവര്‍ണങ്ങള്‍ വീണ്ടും തെളിഞ്ഞു…’
(ഉല്‍സവഗാനങ്ങള്‍: രവീന്ദ്രന്‍)

‘ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകള്‍ ചൊല്ലി!
ആദ്യത്തെ ചുംബനം പൂശിയ നാണ
മൊന്നാമുഖത്താളി മറഞ്ഞു.’
(പൊന്നോണ തരംഗിണി : രവീന്ദ്രന്‍)

ആ കൗമാരക്കൂട്ടുകാര്‍ വീണ്ടും കണ്ടപ്പോഴോ? ‘നിന്റെ കയ്യില്‍നിന്നു പണ്ടുഞാന്‍ നേടിയ പൂവടതന്‍ രുചിയോര്‍ത്തു’. ഒരു നിമിഷ നേരത്തേക്ക് പൂര്‍വകാലത്തിലേക്ക് അവരിരുവരും പോയിവന്നു. നഷ്ടപ്രണയമാണ് യഥാര്‍ഥ പ്രണയമെന്നു തമ്പി പറയുന്നു. ‘സഫല പ്രണയത്തില്‍ പ്രണയിനിയെ നേടുന്നു, പ്രണയം മരിക്കുന്നു. നഷ്ടപ്രണയത്തില്‍ പ്രണയിനിയെ നഷ്ടപ്പടുന്നു, പ്രണയം ജീവിക്കുന്നു. അങ്ങനെ ഒരിക്കലും മരിക്കാത്ത പ്രണയത്തിലേക്കുള്ള സഞ്ചാരം കൂടിയാവുന്നു ഓണക്കാല ഗൃഹാതുരത.’

വേദനയുടെ ഓണം

തരംഗിണിയുടെ ഓണപ്പാട്ടുകളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ‘ഉത്രാടപ്പൂനിലാവേ വാ…’ എന്ന ഗാനം ഓണത്തിന്റെ സന്തോഷമല്ല, മറിച്ചു വേദന വിഷയമാക്കുന്നു എന്നതാണു കൗതുകം. ഹംസധ്വനി രാഗത്തില്‍ രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ ചരണം ഇങ്ങനെ:

‘തിരുവോണത്തിനു കോടിയുടുക്കുവാന്‍
കൊതിക്കുന്ന തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂ നിരത്തുവാന്‍’

എല്ലാ ദുഃഖവും മറന്ന് ആഘോഷിക്കേണ്ട ഓണത്തെപ്പറ്റി ഇങ്ങനെ പാട്ടെഴുതിയതിനു കവിയുടെ വിശദീകരണം കേള്‍ക്കുക. ‘സ്വാതന്ത്ര്യം നേടി ഇത്രനാള്‍ കഴിഞ്ഞിട്ടും ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ലഭിക്കാത്ത കോടിക്കണക്കിനു മനുഷ്യര്‍ നമുക്കിടയിലുണ്ട്. അതെന്റെ വേദനയാണ്. ഓണക്കാലത്തും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുണ്ട്. അവര്‍ക്കായി സമര്‍പ്പിച്ച ഗാനമാണിത്. ആഘോഷപ്പാട്ടു മാത്രമല്ല ജനം ഇഷ്ടപ്പെടുന്നത് എന്നതിന്റെ തെളിവാണ് ഇതിനു ലഭിച്ച ജനപ്രീതി. ഞാന്‍ എഴുതിയ ഓണപ്പാട്ടുകളില്‍ ഏറ്റവും വലിയ ഹിറ്റ് ഇന്നും ഇതാണ്.’

എന്നുകരുതി പായിപ്പാട്ടാറ്റിലെ വള്ളംകളിയെപ്പറ്റി എഴുതാന്‍ ഇദ്ദേഹം മറക്കുന്നില്ല. പമ്പയാറ്റിലെ ആഘോഷങ്ങള്‍ക്കും പഞ്ഞമില്ല. അതിനിടയിലും ഓണത്തിന്റെ കൂടുതല്‍ നേരുകളിലേക്ക് ആ തൂലിക നമ്മെ ക്ഷണിക്കുന്നു. അപ്പോള്‍ ഒരു കടല്‍ത്തീരമാവുന്നു ആ മനസ്സ്. അതുതന്നെയാണ് അദ്ദഹത്തെ മറ്റ് ഓണപ്പാട്ടുകാരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. അതേ, എല്ലാ ഋതുക്കളും വസന്തമാണെന്നു ശ്രീകുമാരന്‍ തമ്പി കള്ളം പറയുന്നില്ല.

Tags: Onamsreekumaran thampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

SREEKUMARAN tHAMPI
Kerala

ശങ്കരപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ പരോക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

നടന്‍ മധുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നു. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, ചെറുമകന്‍ ശ്രീഹരി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമീപം
Mollywood

മധുവിന്റെ ജീവിതവും കുടുംബവും: ജി.വേണുഗോപാൽ പങ്കുവെച്ച വിവരങ്ങൾ “ശുദ്ധ അസംബന്ധം”:ശ്രീകുമാരൻ തമ്പി

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.