കൊച്ചി : വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ചിത്രീകരണം നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി.ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം ഉണ്ടാവുന്നത് ഭൂഷണമല്ല.
ബൗണ്‍സേഴ്സ് ഉള്‍പ്പെടെ ഭക്തരെ നിയന്ത്രിക്കുന്ന സ്ഥിതി വരുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു.കൊച്ചിന് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ഉത്തരവ് നല്കി. മൈതാനത്ത് ചിത്രീകരണത്തിന് അനുമതി നല്കിയാല് ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.
സിനിമാ നിര്‍മാതാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ചിത്രീകരണത്തിന് അനുമതി തേടി സിനിമാ നിര്‍മ്മാതാവ് കൊച്ചിന് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈ അപേക്ഷ ദേവസ്വം കമ്മീഷണര്‍ നിരസിച്ചു. ഇതിനെതിരെയാണ് നിര്‍മാതാവ് ഹൈക്കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: