കോട്ടയം: സ്തനാര്‍ബുദത്തെ അതിജീവിച്ചതിനെ കുറിച്ച് വിശദീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകയും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും നിഷ ജോസ് കെ.മാണി ഫേസ്ബുക്കില്‍ പറഞ്ഞു.
എല്ലാ വര്‍ഷവും മാമോഗ്രാം ചെയ്യാറുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ആദ്യം മാമോഗ്രാം ചെയ്തപ്പോള്‍ ചെറിയൊരു തടിപ്പ് കണ്ടു. അള്‍ട്രാസൗണ്ട് ചെയ്തപ്പോള്‍ അര്‍ബുദമാണെന്ന് മനസിലായി. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.രോഗം കണ്ടുപിടിച്ചത് മാമോഗ്രാം വഴി മാത്രമാണ് .ഈ കാലയളവില്‍ കുടുംബം തനിക്കൊപ്പം നിന്നു. ജോസ് തനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ജോസിന്റെ സഹോദരിയും ഭര്‍ത്താവും, മാതാപിതാക്കളും തന്റെ മക്കളും ഒപ്പം നിന്നു. അര്‍ബുദത്തെ കീഴടക്കിയിട്ടേയുള്ളൂ- നിഷ ജോസ് ഫറഞ്ഞു.
എക്സ് റേയിലൂടെ സ്തനത്തിലെ വ്യത്യാസങ്ങളെ കണ്ടെത്തുന്നതാണ് മാമോഗ്രാം. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യണമെന്ന് വിഡിയോയുടെ അവസാനം നിഷ ജോസ് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: