തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിന്റെ മകന് വേണ്ടി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ ധനുവച്ചപുരം വിടിഎം എന്‍എസ്എസില്‍ നടത്തിയ സമരം കോണ്‍ഗ്രസ് സിപിഎം ഒത്തുകളിയുടെ ഭാഗമായ നാടകമെന്ന് എബിവിപി.
കഴിഞ്ഞ ദിവസം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ മാരകമായി മര്‍ദനമേറ്റ അഭിജിത് എന്ന വിദ്യാര്‍ഥി നല്കിയ പരാതിയില്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. തുടര്‍ന്നാണ് ഇന്നലെ കോളജ് അവധിദിനം നോക്കി ധനുവച്ചപുരം കോളജിലേക്ക് നടന്ന സമരനാടകം. കുറേ കാലങ്ങളായി കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടില്‍ ധനുവച്ചപുരം കോളജിനെ തകര്‍ക്കാന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇന്നലത്തെ മാര്‍ച്ചും.
വിദ്യാര്‍ഥി രാഷ്ട്രീയം എസ്എഫ്ഐയുടെ കുത്തകയല്ല, കോളജിനെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഒറ്റപ്പെടുത്തും. വിദ്യാര്‍ഥിനികള്‍ ധനുവച്ചപുരം കോളജ് അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ ഉടന്‍ നടപടിയെടുക്കണമെന്നും വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സിപിഎം-കോണ്‍ഗ്രസ് ബന്ധത്തില്‍ നടക്കുന്ന എല്ലാ ശ്രമങ്ങളെയും വിദ്യാര്‍ഥി സമൂഹത്തെ ഒരുമിച്ചു നിര്‍ത്തി ചെറുക്കുമെന്നും എബിവിപി അറിയിച്ചു.
ധനുവച്ചപുരം കോളജില്‍ നടന്നു എന്നു പറയുന്ന സംഭവങ്ങളില്‍ നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: