ബെംഗളൂരു: സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് രാജ്യോത്സവ ആഘോഷങ്ങളുമായി കർണാടക. ഐഎസ്ആർഒ മേധാവി എസ് സോമനാഥിന് ഉൾപ്പെടെ 68 പ്രതിഭകൾക്കാണ് രാജ്യോത്സവ അവാർഡ് സമർപ്പിക്കുന്നത്. ചന്ദ്രയാൻ-3യുടെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച് രാജ്യത്തിന്റെ യശസ്സ് വനോളം ഉയർത്തിയതിനാണ് ഇസ്രോ മേധാവിയെ ആദരിക്കുന്നത്.
കർണാടക സർക്കാർ നൽകി വരുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് രാജ്യോത്സവ അവാർഡ്. എല്ലാ വർഷവും നവംബർ ഒന്നിനാണ് പുരസ്‌കാരം നൽകി വരുന്നത്.
















