ന്യൂദല്‍ഹി : കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും റോഡപകടങ്ങളില്‍ കേരളം മുന്നില്‍ തന്നെ. കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. തൊട്ട് മുന്നത്തെ വര്‍ഷങ്ങളില്‍ ദേശീയപാതയിലെ അപകടങ്ങളുടെ പട്ടികയില്‍ കേരളം ആറാം സ്ഥാനത്തായിരുന്നു. അതാണിപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിരിക്കുന്നത്. തമിഴ്നാടും മധ്യപ്രദേശുമാണ് നിലവില്‍ കേരളത്തിന് മുന്നിലുള്ളത്.
കേരളത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെയാണ് കേന്ദ്രമന്ത്രാലയത്തിന്റെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം 2022ല്‍ കേരളത്തിലെ റോഡപകടങ്ങളില്‍ 31.87 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങളുണ്ടായിട്ടുള്ളത്. ഇതില്‍ 17,627 എണ്ണം ദേശീയപാതകളിലാണുണ്ടായത്. കൂടാതെ കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 138 പേര്‍ക്ക് വീതം റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുകയും 12 പേര് വീതം മരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5ശതമാനവും ദേശീയ പാതയിലെ അപകടങ്ങളില്‍ 11.6 ശതമാനവും കേരളത്തിലാണ്.
റോഡിലെ കുഴികളില്‍ വീണ് 25 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ 2022 ല്‍ രാജ്യത്താകെ മരിച്ചത് 50,029 പേരാണ്. 1.01 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. 2021 ല്‍ മരിച്ചത് 32,877 പേരായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലമുള്ള മരണവും വര്‍ധിച്ചിട്ടുണ്ട്. 2021 ല്‍ 8,438 ആയിരുന്നത് 2022 ല്‍ 16,715 ആയി. പരിക്കേറ്റവര്‍ 42,303.
കേരളത്തില്‍ അമിതവേഗം മൂലം 2,228 പേര് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍: 74, ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍: 534, മദ്യപിച്ച് വാഹനമോടിക്കല്‍: 31, തെറ്റായ ദിശയില്‍ ഡ്രൈവിങ്: 198, ചുവപ്പ് ട്രാഫിക് സിഗ്നല്‍ മറികടക്കല്‍: 2, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: 7 എന്നിങ്ങനെയാണ് മരണ നിരക്ക്
അതേസമയം അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണ്; 10,000 വാഹനങ്ങളെടുത്താല്‍ അതില്‍ മൂന്ന് പേരാണ് മരണം അടഞ്ഞിട്ടുള്ളത്. 2022 ല്‍ രാജ്യത്ത് 4.61 ലക്ഷം റോഡപകടങ്ങളുണ്ടായി. 1.68 ലക്ഷം പേര് മരിക്കുകയും 4.43 ലക്ഷം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: