Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേദമന്ത്ര പഠന വഴിയില്‍ മണ്ണാറശ്ശാല അമ്മ; ഇനി ഒരു വര്‍ഷക്കാലം വ്രത ദീക്ഷയിൽ, ആയില്യം നാളില്‍ നിലവറയ്‌ക്ക് സമീപം ദർശനം

സ്വന്തം ലേഖകൻ by സ്വന്തം ലേഖകൻ
Nov 1, 2023, 10:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഹരിപ്പാട്: മണ്ണാറശ്ശാല ക്ഷേത്രവും കാവുകളും ആയില്യത്തോടെനുബന്ധിച്ചു ഭക്തിയില്‍ ലയിച്ചു നില്‍ക്കവേ, അമ്മയായി അഭിഷിക്തയായ സാവിത്രി അന്തര്‍ജനം വേദമന്ത്ര പഠന വഴിയിലാണ്. കഴിഞ്ഞ ആഗസ്ത് 9 ന് മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തര്‍ജനം സമാധി ആയതിനെതുടര്‍ന്നാണ് ചെറിയമ്മ ആയിരുന്ന സാവിത്രി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്.

കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കോട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യാദേവി അന്തര്‍ജനത്തിന്റെയും മകളാണ് സാവിത്രി അന്തര്‍ജനം. 13 ാം വയസില്‍ മണ്ണാറശ്ശാല ഇല്ലത്തെ എം.വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നതാണ്. ഇനി ഒരു വര്‍ഷം അമ്മ വ്രത ദീക്ഷയിലാണ്. മന്ത്രങ്ങളും പൂജാവിധികളും കാരണവന്മാരില്‍ നിന്ന് ചൊല്ലിക്കേട്ടും എഴുതിവാങ്ങി പഠിച്ചും വശമാക്കുകയാണ് സാവിത്രി അന്തര്‍ജനം. ഇക്കുറി ആയില്യം നാളില്‍ നിലവറയ്‌ക്ക് സമീപം തെക്കേ തളത്തില്‍ അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കും.

കേരളത്തില്‍ സ്ത്രീകള്‍ പൂജ നടത്തുന്ന ഏക ക്ഷേത്രമാണ് മണ്ണാറശ്ശാല. സ്ത്രീകള്‍ പൂജ തുടങ്ങിയതിനു പിന്നില്‍ ഐതിഹ്യമുണ്ട്. നാഗപൂജയ്‌ക്ക് നിര്‍ദേശിക്കപ്പെട്ട ഇല്ലത്തെ കാരണവരായിരുന്നു വാസുദേവന്‍ നമ്പൂതിരി. ഭാര്യ ശ്രീദേവിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സന്താന സൗഭാഗ്യത്തിനായി പഞ്ചയജ്ഞങ്ങള്‍ നടത്തി പ്രാര്‍ത്ഥിച്ചു. ഇക്കാലത്താണ് സര്‍പ്പരാജാവിന്റെ വനത്തില്‍ അഗ്നിബാധ. പുക മൂലം സര്‍പ്പങ്ങള്‍ വിഷമിച്ചു. ബ്രാഹ്മണ ദമ്പതികള്‍ ഈ സര്‍പ്പങ്ങളെ പാലൂട്ടി ആരാധിച്ചു. ഭക്തിയില്‍ സന്തുഷ്ടനായ നാഗരാജാവ് ദമ്പതികളെ അനുഗ്രഹിച്ചു.

ശ്രീദേവി അന്തര്‍ജനം ഇരട്ട പെറ്റു. ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും. നാഗരാജാവാണ് സര്‍പ്പശിശുവായി പിറന്നത് എന്നാണ് വിശ്വാസം. ഒരിക്കല്‍ ഇല്ലത്തെ നമ്പൂതിരിക്ക് ക്ഷേത്രത്തില്‍ കയറാന്‍ പറ്റാത്ത സന്ദര്‍ഭം ഉണ്ടായപ്പോള്‍ അമ്മ ക്ഷേത്രത്തില്‍ പൂജ തുടങ്ങണമെന്ന നാഗരാജാവിന്റെ വെളിപാടുണ്ടായി. അന്ന് മുതലാണ് മണ്ണാറശ്ശാലയില്‍ അന്തര്‍ജനങ്ങള്‍ പൂജാ കര്‍മ്മങ്ങള്‍ നടത്തി തുടങ്ങിയത്. ശ്രീദേവി അന്തര്‍ജനം പ്രസവിച്ച സര്‍പ്പശിശു ഇല്ലത്തെ നിലവറയില്‍ ചിരഞ്ജീവി ആയി വാഴുന്നുവെന്നാണ് വിശ്വാസം.

Tags: AmmaMannarasalaSavithri Antharjanam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താര സംഘടന അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് , അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

Kerala

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

Kerala

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

Kerala

അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ: പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും, തിരഞ്ഞെടുപ്പ് ഉണ്ടാകില്ല

Kerala

ഉണ്ണി മുകുന്ദനും മുന്‍ മാനേജറുമായുളള പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ഫെഫ്ക, ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies