ന്യൂദല്‍ഹി: :തന്റെ ആപ്പിള്‍ ഐ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി മറ്റൊരു കാര്യവും കൂടി പറഞ്ഞു:”ഞാന്‍ 20 കൊല്ലമായി ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണ്.”. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രിയങ്ക ചതുര്‍വേദിയ്‌ക്കെതിരെ കടുത്ത പരിഹാസങ്ങള്‍ ഉയരുകയാണ്.
20 വര്‍ഷമായി താന്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പ്രിയങ്ക ചതുര്‍വേദിയുടെ വാര്‍ത്താസമ്മേളനം:
VIDEO | "I've been an Apple user for the last 20 years, but never have I ever received a message warning about a state-sponsored attack. You can understand how flustered the central government that it is doing a surveillance on opposition leaders," says Shiv Sena (UBT) leader… pic.twitter.com/MD01tjd203
— Press Trust of India (@PTI_News) October 31, 2023
ഇതിന് കാരണം മറ്റൊന്നുമല്ല. ആപ്പിള്‍ കമ്പനി അവരുടെ ഐ ഫോണ്‍ ഇറക്കിയത് തന്നെ 2007 മുതലാണ്. അങ്ങിനെയങ്കില്‍ ഇപ്പോള്‍ ആപ്പിള്‍ ഐ ഫോണിന് 17 വയസ്സേ ആയിട്ടുള്ളൂ. “പിന്നെങ്ങിനെ പ്രിയങ്ക ചതുര്‍വേദി മാത്രം 20 വര്‍ഷം മുന്‍പ് ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നു?”- എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
ആപ്പിള്‍ ഐ ഫോണ്‍ ഇറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പേ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമോ?- ഒരാള്‍ എക്സില്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. കഴിഞ്ഞ 20 വര്‍ഷമായി ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്ന തനിക്ക് ഇന്നുവരെ സ്റ്റേറ്റ് -സ്പോണ്‍സേഡ് അറ്റാക്കര്‍ എന്ന ഭീഷണി മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം ലഭിച്ചില്ലെന്നായിരുന്നു ചതുര്‍വേദി ചൊവ്വാഴ്ച ഉയര്‍ത്തിയ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: