ഗാസ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ഉപാധ്യക്ഷന്‍ സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത ശേഷം ഹമാസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന വിളംബരം നടത്തി ഇസ്രയേല്‍ സേന. സാലെ അല്‍ അറൂറിയുടെ വീട് തകര്‍ത്തതിന് ശേഷം അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ ഒരു പുതിയ കൊടി ഉയര്‍ത്തിയത്. ദ് ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹമാസിന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും പതാകകള്‍ ഒന്നിപ്പിച്ചുകൊണ്ടുള്ള ആ ഒറ്റക്കൊടിയില്‍ ഹമാസ് സമം ഐഎസ് എന്ന് എഴുതിയിരുന്നു. ഈ കൊടിയുടെ ചിത്രം ഇസ്രയേല്‍ പ്രതിരോധ സേന സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതായും ദ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് വന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 1400 സാധാരണ ഇസ്രയേലി പൗരന്മാരെ വെടിവെച്ച് കൊന്ന ഹമാസ് ഭീകരതയ്ക്ക് പിന്നില്‍ സാലെ അല്‍-അറൂറി പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേല്‍ പറയുന്നു.
2014ജൂണില്‍ ഇസ്രയേലികളായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തിലും സാലെ അല്‍ അറൂറിയ്ക്ക് പങ്കുണ്ട്. 2006ല്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കോര്‍പറലായ ഗിലാഡ് ഷാലിറ്റിനെ ഹമാസ് പിടികൂടിയിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കാന്‍ ഇസ്രയേലില്‍ നിന്നും ആയിരം പലസ്തീനി തടവുകാരെ മോചിപ്പിക്കേണ്ടിവന്നിരുന്നു. ഈ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സാലെ അല്‍ അറൂറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: