തിരുവനന്തപുരം: ദേശീയ സുരക്ഷാസേനയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2008ലെ തീവ്രവാദികളുടെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. താരത്തെ കണ്ട മേജര്‍ ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി ഉണ്ണികൃഷ്ണന് ഓടിയെത്തി. സുരേഷ് ഗോപിയെ കെട്ടിപ്പുണര്‍ന്നു. അവരുടെ കണ്ണുകള്‍ നനഞ്ഞു. ആണ്-പെണ് ഭേദമില്ലാത്ത, സാഹോദര്യത്തിന്റെ നിറവായിരുന്നു ആ ആലിംഗനത്തില്‍. പിന്നെ സുരേഷ് ഗോപി അവരെ കൂടെ നിര്‍ത്തി. വേദന മറന്ന് ഏതാനും നിമിഷങ്ങള്‍….
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബാംഗ്ലൂരിൽ വീട്ടിൽ സന്ദർശനം നടത്തി സുരേഷേട്ടൻ…. pic.twitter.com/91634e4mpv
— Nithin Babu (@Nithinbabu97) October 31, 2023
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന രാഷ്ട്രീയവേട്ടയാടലുകളില് കീഴടങ്ങാനൊന്നും തയ്യാറില്ലാത്ത ഒരു പോരാളിയെയാണ് സുരേഷ് ഗോപിയില്‍ കണ്ടത്. അദ്ദേഹം പുതിയ അനുഭവത്തില്‍ നിന്നും അടുത്ത യുദ്ധത്തിനുള്ള ഊര്‍ജ്ജം സംഭരിക്കുകയായിരുന്നു.
തീവ്രവാദികളെ നേരിട്ട് വിരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ
ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്. കോഴിക്കോട് നിന്നും പിന്നീട് തൊഴിലാവശ്യവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്ന്നതുവഴിയാണ് തന്റെ സൈനിക ജീവിതം സന്ദീപ് ഉണ്ണികൃഷ്ണന് ആരംഭിക്കുന്നത്.
2008 നവമ്പര്‍ 26ാം തീയതി മുംബൈ താജ് ഹോട്ടല്‍ പാകിസ്ഥാനില്‍ നിന്നും കടല്‍ മാര്‍ഗ്ഗം എത്തിയ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇതോടെ സൈന്യം തീവ്രവാദികളെ നേരിടാന്‍ നവമ്പര്‍ 26ന് തന്നെ താജ് ഹോട്ടലിലേക്ക് അയച്ച 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ കമാന്റര്‍ സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. പത്ത് കമാന്റോകളുടെ സഹായത്തോടെ മേജര്‍ ഉണ്ണികൃഷ്ണന് കോണിപ്പടിയിലൂടെ ഹോട്ടലിന്റെ ആറാം നിലയില്‍ എത്തി. അഞ്ചും ആറും നിലയില്‍ ബന്ദികളായിരുന്നു മുഴുവന്‍ പേരെയും മേജര്‍ ഉണ്ണികൃഷ്ണനുംസംഘവും ചേര്‍ന്ന് മോചിപ്പിച്ചു. കോണിപ്പടിയിറങ്രുമ്പോള് നാലാം നിലയിലെ ഒരു മുറിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയമുണര്‍ന്നു. ഈ മുറി ഉള്ളില്‍ നിന്നും കുറ്റിയിട്ടിരുന്നു. മുറി തകര്‍ത്ത് ഉള്ളില്‍ കടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ചു. അതില്‍ രണ്ടു കാലുകള്‍ക്കും വെടിയേറ്റ സഹസൈനികന്‍ സുനില്‍ കുമാര്‍ യാദവിനെ ഉണ്ണികൃഷ്ണന് തോളില്‍ ചുമന്നു. ഇതിനിടയില്‍ ഒരു ഗ്രനേഡ് മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച് തീവ്രവാദികള്‍ രക്ഷപ്പെട്ടു. പിറ്റേന്ന് നവമ്പര്‍ 27ന് ഹോട്ടലിന്റെ ഒത്ത നടുക്കുള്ള ഗോവണിപ്പടി ഉപയോഗിച്ച് മുകളിലേക്ക് കയറാന്‍ ഉണ്മികൃഷ്ണനും സംഘവും തീരുമാനിച്ചു. മുകളിലാണ് ബന്ദികളും തീവ്രവാദികളും ഉള്ളത്. കമാന്‍ഡോകള്‍ കയറിവരുന്നുവെന്ന് മനസ്സിലാക്കിയ തീവ്രവാദികള്‍ ഒന്നാം നിലയില്‍ പതിയിരുന്നു കമാന്‍ഡോകളെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ കൂടെയുള്ള കമാന്റോ സുനില്‍ കുമാര്‍ ജോദയ്ക്ക് ഏഴ് വെടിയുണ്ടകള്‍ ഏറ്റു. ഇയാളെ രക്ഷെപ്പടുത്തിയ ശേഷം ഉണ്ണികൃഷ്ണന് ഒറ്റയ്ക്ക് തീവ്രവാദികളുടെ സംഘത്തെ നേരിട്ടു. നാല് തീവ്രവാദികളെ വെടിവെയ്പിലൂടെ ഹോട്ടലിലെ ബാള്‍ റൂമിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞു. ഈ പോരാട്ടത്തിനിടയില്‍ ഉണ്ണികൃഷ്ണന് കൊല്ലപ്പെട്ടു. മരണാനന്തരം അദ്ദേഹത്തെ അശോകചക്ര പുരസ്കാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു.
മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പോരാട്ടവീര്യം സ്വാംശീകരിച്ച് സുരേഷ് ഗോപി
അധികം സംസാരമുണ്ടായിരുന്നില്ല. പകരം ആലിംഗനങ്ങളും സ്പര്‍ശവുമാണ് നഷ്ടപ്പെട്ട മകന്റെ ഓര്‍മ്മകളുമായി കഴിയുന്ന അമ്മയ്ക്ക് സാന്ത്വനമായി മാറിയത്. സുരേഷ് ഗോപിയും മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പോരാട്ടവീര്യം സ്വാംശീകരിക്കുകയാണെന്ന് തോന്നി. വഴികളില്‍ കെണികള്‍ ഒരുക്കിവെച്ച കേരളത്തില്‍ കുഴിബോംബുകളില്‍ ചവിട്ടാതെ മുന്നേറാന്‍ താരം തയ്യാറെടുക്കുകയാണെന്ന് തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: