ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണില്‍ വന്ന ഒരു സന്ദേശമാണ് മണിക്കൂറിനകം കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു എന്ന് ബഹളം വെയ്ക്കാന്‍ പ്രതിപക്ഷനേതാക്കളെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ നേതാക്കളില്‍ മിക്കവരും ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്ക് വന്ന ഭീഷണി മുന്നറിയിപ്പ് സന്ദേശമാണ് ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടാക്കിയത്. മോദിയെ ആക്രമിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും കരുതി. നിങ്ങളുടെ ഐ ഫോണിലെ വിവരങ്ങള്‍ സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍ (State-sponsored attacker) ചോര്‍ത്താന്‍ സാധ്യതയുണ്ട് എന്നായിരുന്നു ഈ സന്ദേശം.
ഈ സന്ദേശം കിട്ടിയ ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആം ആദ്മി നേതാവ് രാഘവ് ഛദ, കോണ്‍ഗ്രസ് വക്താവ് പവന് ഖേര എന്നിവര്‍ മോദി സര്‍ക്കാരിനെ ആക്രമിക്കാന്‍ തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി ബഹളം വെയ്ക്കാനും തുടങ്ങി.പണ്ട് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മോദി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന രാഹുല്‍ഗാന്ധിയുടെ പരാതി ഓര്‍മ്മയില്ലേ? വീണ്ടും തലസ്ഥാനത്ത് പഴയ പെഗാസസ് നാളുകളുടെ തനിയാവര്‍ത്തനം അരങ്ങേറി.. മഹുവ മൊയ്ത്രയ്ക്കാകട്ടെ ബിസിനസുകാരനില്‍ നിന്നും പണം വാങ്ങി അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന്റെ നാണക്കേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ എന്തെങ്കിലും ഒരു കാരണം കിട്ടേണ്ടതായും ഉണ്ടല്ലോ.
കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത് പ്രതിപക്ഷ നേതാക്കളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നാണ്. ആപ്പിളിനോട് തന്നെ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. വൈകാതെ ആപ്പിള്‍ പ്രസ്താവനയുമായി രംഗത്തെത്തി. ഈ സന്ദേശം തന്നെ സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാകാമെന്നാണ് ആപ്പിളിന്റെ ഒരു വിശദീകരണം. മറ്റൊന്ന് സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍ എന്നതുകൊണ്ട് സവിശേഷമായ ഏതെങ്കിലും ഒരു ആക്രമണകാരിയെ അല്ല ഉദ്ദേശിച്ചിരിക്കുന്നതെന്നും ആപ്പിള്‍ പറഞ്ഞു.
ആരാണ് സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍?
ആ പദപ്രയോഗത്തിന്റെ അര്‍ത്ഥം നേരിട്ട് വിവര്‍ത്തനം ചെയ്താല്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത ആക്രമണകാരി എന്നാണ് അര്‍ത്ഥം വരിക. ഈ അര്‍ത്ഥം കണക്കിലെടുത്താകാം പ്രതിപക്ഷനേതാക്കള്‍ ഫോണ്‍ ചോര്‍ത്തുന്നു എന്ന് ബഹളം വെച്ചത്. അവര്‍ കരുതിയത് ആപ്പിള്‍ ഉദ്ദേശിച്ചിരിക്കുന്നത് ഇന്ത്യാ ഗവണ്മെന്റ് സ്പോണ്സര് ചെയ്ത ഒരു ആക്രമണകാരി (പെഗാസസ് പോലെ ഫോണ്‍ ചോര്‍ത്തുന്ന ഒരു സോഫ്റ്റ്വെയറോ മറ്റോ) തങ്ങളുടെ ഐഫോണിനെ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന സന്ദേശം ആപ്പിള്‍ കമ്പനി അവര്‍ക്ക് നല്കി എന്നാണ് എന്നാല്‍ ആപ്പിള്‍ സൂചിപ്പിച്ചതുപോലെ, ഏതെങ്കിലും ഒരു പ്രത്യേക സ്റ്റേറ്റ് സ്പോണ്‍സേഡ് ആക്രമണകാരിയെ അല്ല അവര്‍ ഉദ്ദേശിച്ചിരിക്കുന്നത്.ആപ്പിള്‍ തന്നെ നല്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍ എന്നത് സമ്പന്നമായ ഫണ്ട് ലഭിക്കുന്ന, ഏറ്റവും പുതിയ സാങ്കേതികവിദ്യ കൈവശമുള്ള സൈബര്‍ ക്രിമിനലുകളാണ്. അവരുടെ ആക്രമണരീതി മാറിക്കൊണ്ടേയിരിക്കുമെന്നും ആപ്പിള്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എസ് എസ് എ(SSA) എന്നാണ് ഇതിന്റെ ചുരുക്കപ്പേര്.
സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍- സൈബര്‍ രംഗത്തെ് ഒരുപൊതുപദപ്രയോഗം
ഇത് സൈബര്‍ രംഗത്തെ് ഒരുപൊതുവായ പദപ്രയോഗമാണ്. ഒരു രാഷ്ട്രത്തെ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം നടത്തുന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍(State-sponsored attacker) എന്നത്. ഒരു രാജ്യത്തിന്റെ ദുര്‍ബലമായ അടിസ്ഥാന സംവിധാനങ്ങളെ ഈ സൈബര്‍ ആക്രമണകാരികള്‍ (cyber criminals) ആക്രമിക്കും. വിവരങ്ങള്‍ ചോര്‍ത്തും. തിരിച്ചറിയല്‍ രേഖകളും മറ്റും മോഷ്ടിക്കും. രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കും. പണം തട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും രാജ്യത്തെ ജനങ്ങളെയും ഉപയോഗപ്പെടുത്തും. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന സൈബര്‍ ക്രിമിനലുകളാണ് സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍. ചിലപ്പോള്‍ ഒരു ശത്രുരാജ്യം തന്നെ മറ്റൊരു രാജ്യത്തെ സൈബര്‍ ക്രിമിനലുകളെ ഉപയോഗിച്ച് ആക്രമിക്കും. അത്തരം ക്രിമിനലുകളെയും സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കര്‍ എന്ന് വിശേഷിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: