കെ.ആര്‍. ഉമാകാന്തന്‍
മാനനീയ ആര്‍. ഹരി എന്ന ഹരിയേട്ടന്‍ മടങ്ങി. ജനിച്ചവര്‍ക്കെല്ലാം മരണം ഉറപ്പാണ്. എന്നാല്‍ ചിലരുടെ മരണം വലിയ വിടവ് സൃഷ്ടിക്കും. അവര്‍ മരണം വരെയും സമൂഹത്തിനുവേണ്ടി ജീവിക്കുന്നു. ഹരിയേട്ടന്‍ ഈ ഗണത്തില്‍പെടുന്നു.
അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായിരുന്നു. സംഘത്തിന് ആയിരക്കണക്കിന് പ്രചാരകന്മാര്‍ ഉണ്ട്. അവരെല്ലാം രാഷ്‌ട്രത്തിന്റെ ഉയര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചിലര്‍ വ്യത്യസ്തരാണ്. അവര്‍ പ്രചാരക ജീവിതം നയിക്കുന്നു എന്നതിനേക്കാള്‍ പ്രചാരകജീവിതത്തിന് മാതൃക സൃഷ്ടിക്കുന്നു എന്നതാണ് വസ്തുത. ഇത്തരത്തില്‍ പ്രചാരക ജീവിതത്തില്‍ മാതൃക സൃഷ്ടിച്ച ആളാണ് ഹരിയേട്ടന്‍
ഹരിയേട്ടന്‍ പണ്ഡിതനായിരുന്നു. നിരവധി ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ആ വായനാ ലോകം ഈ ഭാഷകളിലെ പ്രമുഖ കൃതികളിലേക്കെല്ലാം വ്യാപി
ച്ചു. അദ്ദേഹത്തിന്റ അറിവ് വിപുലമായിരുന്നു. പ്രതിഭാശാലിയായ എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായിരുന്നു ഹരിയേട്ടന്‍.
എന്നാല്‍ സ്വയംസേവകര്‍ അദ്ദേഹത്തെ ആരാധനയോടെ നോക്കിക്കണ്ടത് ഈ പാണ്ഡിത്യം കൊണ്ട് മാത്രമായിരുന്നില്ല. അദ്ദേഹം വായിച്ചതെല്ലാം ജീവിതദൗതൃമായ സംഘപ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു. വായിച്ചത് ഉള്‍ക്കൊള്ളാനും ഉള്‍ക്കൊണ്ടത് അവസരമനുസരിച്ച് സ്വയംസേവകര്‍ക്ക് പകര്‍ന്നുകൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഹരിയേട്ടനോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതുതാളങ്ങള്‍ ലഭിക്കുന്നവയായിരുന്നു. സരസമായി, തമാശരൂപത്തില്‍ കാര്യങ്ങള്‍ പറയുന്ന ശൈലി ഹരിയേട്ടന് സ്വതസിദ്ധമായിരുന്നു. ആ തമാശകളും സംസാരിക്കുന്ന വിഷയത്തിന് അനുസരിച്ചുള്ളതും ആയിരുന്നു. അവയിലൂടെ സംസ്‌കാരവും അറിവും പകരുകയായിരുന്നു ഹരിയേട്ടന്‍.
ഹരിയേട്ടന്‍ ഏറെ എഴുതി. മഹാഭാരതത്തെ ആസ്പദമാക്കി ഭീഷ്മര്‍, കര്‍ണന്‍, വിദുരര്‍ തുടങ്ങിയവരുടെ ജീവിത സന്ദര്‍ഭങ്ങളെയും സംഭവങ്ങളെയും ആധികാരികമായി പഠിച്ച് പുസ്തകങ്ങള്‍ രചിച്ചു. നിരന്തരമുള്ള സംഘയാത്രയ്‌ക്കിടയിലുള്ള സമയത്തെയും അദ്ദേഹം എഴുത്തിനായി പ്രയോജനപ്പെടുത്തി.
ഹരിയേട്ടന്‍ സംഘാടകനും സൂക്ഷ്മദൃക്കും ആയിരുന്നു. ഒരിക്കല്‍ ഒരാളെ കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ ചെയ്ത തെറ്റ് മനഃപൂര്‍വമല്ല എന്ന് പറഞ്ഞു. അയാള്‍ക്ക് അറിയാമായിരുന്നോ എന്ന് മറുചോദ്യവും. അറിയുമായിരുന്നു എന്ന് മറുപടി കിട്ടിയപ്പോള്‍, തെറ്റ് തിരുത്തണം, പൊറുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് പൊറുത്താല്‍ വീണ്ടും തെറ്റ് ചെയ്യാനുള്ള പ്രവണത ഉണ്ടാകും. അതുകൊണ്ട് അത് തിരുത്തുക തന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞു. ഹരിയേട്ടനിലെ സംഘാടകന്‍ ഇങ്ങനെയായിരുന്നു. അദ്ദേഹം യാത്ര അവസാനിപ്പിച്ചു. ആ ആദര്‍ശ ദീപം ചിരകാലം തെളിയുക തന്നെ ചെയ്യും.
സംശയങ്ങള്‍ക്ക് ഉത്തരമായിരുന്നു രംഗഹരിജി: ശാന്തക്ക
നാഗ്പൂര്‍: എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു രംഗഹരിയെന്ന് രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി.
ജ്ഞാനഋഷിയായിരുന്നു അദ്ദേഹം. യതോ ധര്‍മ്മസ്തതോ ജയഃ എന്നത് മഹാഭാരതത്തിലെ ഒരു വാക്യം മാത്രമല്ല, മഹത്തായ സന്ദേശമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെറിയ വാക്കുകളിലൂടെ കഥകളിലൂടെ, നേരമ്പോക്കുകളിലൂടെ തത്വദര്‍ശനം പകര്‍ന്നു. സ്‌നേഹനിര്‍ഭര ബന്ധം പുലര്‍ത്തിയ മുതിര്‍ന്ന സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് ശാന്തക്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: