Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എലത്തൂരിലേതുപോലെ ആകരുത് കളമശ്ശേരിയിലെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 04:11 am IST
in Editorial

കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബു സ്‌ഫോടനം ഉയര്‍ത്തുന്ന ആശങ്കയ്‌ക്കിടെ വരുന്ന ചില വാര്‍ത്തകള്‍ ആശ്വാസത്തിന് വകനല്‍കുന്നതാണ്. മരണ സംഖ്യ മൂന്നില്‍ ഒതുങ്ങിനില്‍ക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2500 ലേറെ പേര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് സ്‌ഫോടനത്തിലൂടെ അഗ്നിബാധയുണ്ടായത്. ചിലര്‍ക്ക് മാരകമായി പൊള്ളലേറ്റുവെങ്കിലും തീ കൂടുതല്‍ പടര്‍ന്നുപിടിക്കാതിരുന്നത് ഭാഗ്യം തന്നെയാണ്. മറിച്ചായിരുന്നെങ്കില്‍ വലിയ ആള്‍നാശത്തിനിടയാക്കുന്ന ദുരന്തമായി അത് മാറുമായിരുന്നു. പ്രാര്‍ത്ഥനാ സമ്മേളനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിനടുത്ത് ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ലോറികള്‍ കൂട്ടമായി പാര്‍ക്കുചെയ്യുന്ന ഇടമാണ്. തൊട്ടടുത്തുതന്നെയാണ് ഭാരത നാവിക സേനയുടെ ആയുധ സംഭരണശാലയായ എന്‍എഡി. സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ തീ ആളിപ്പടര്‍ന്നിരുന്നെങ്കില്‍ വിവരണാതീതമായ ദുരന്തത്തിന് രാജ്യം സാക്ഷ്യംവഹിക്കുമായിരുന്നു. ഇങ്ങനെയൊരു ആപത്ത് ഒഴിഞ്ഞുപോയത് നാടിന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. ഇത്രയേറെ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് വേണ്ടത്ര വെളിച്ചമോ ഏതെങ്കിലും തരത്തിലുള്ള പോലീസ് കാവലോ നിരീക്ഷണമോ ഇല്ലെന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. ഇതൊക്കെ മുന്‍നിര്‍ത്തിയാവുമോ ഈ പ്രദേശത്തു നടക്കുന്ന പ്രാര്‍ത്ഥനാ യോഗം തന്നെ ബോംബ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത് എന്ന സംശയം അസ്ഥാനത്തല്ല.

കൂടുതല്‍ ആള്‍നാശം സംഭവിച്ചില്ല എന്നതുകൊണ്ട് ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ ഒട്ടുംകുറയുന്നില്ല. നടന്നത് ഒരു ഭീകരാക്രമണം തന്നെയാണ്. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ജിഹാദി ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് കളമശ്ശേരിയിലെ സ്‌ഫോടനവും. 300 ലേറെ പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ബോംബാക്രമണം നടത്തിയത് ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഭീകരസംഘടനയാണ്. ഇതിലേക്ക് നയിച്ച ഗൂഢാലോചനയുടെ വേരുകള്‍ തമിഴ്‌നാട്ടിലേക്കും നീണ്ടിരുന്നു. കോയമ്പത്തൂരിനടുത്തെ ഉക്കടത്തു നടന്ന കാര്‍ബോംബു സ്‌ഫോടനം ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബ് സ്‌ഫോടനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന വിവരം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയുണ്ടായി. കളമശ്ശേരി സ്‌ഫോടനത്തിനും ശ്രീലങ്കന്‍ ഈസ്റ്റര്‍ ബോംബാക്രമണത്തോടുള്ള സാമ്യം യാദൃച്ഛികമാണോ? ഇങ്ങനെയൊരു ചിന്ത മറ്റാര്‍ക്കുണ്ടായാലും സംസ്ഥാന ഭരണാധികാരികള്‍ക്കും പോലീസിനും ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, തലതിരിഞ്ഞ ഒരു വ്യക്തിയുടെ പരാക്രമമായി ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഈ വ്യക്തി സ്വയം ഏറ്റെടുത്തതും, അക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് പോലീസില്‍ കീഴടങ്ങിയതും സംസ്ഥാന സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയാണ്. അന്വേഷണം തനിക്കപ്പുറത്തേക്കു പോകാതിരിക്കാന്‍ ഇയാള്‍ തന്ത്രപൂര്‍വം പെരുമാറുന്നതാണെങ്കിലോ? ഈ സംശയം ന്യായമല്ലേ? എന്നിട്ടും ഇതിനുള്ള സാധ്യത എന്തുകൊണ്ട് പോലീസ് കാണുന്നില്ല?

അന്വേഷണം എങ്ങുമെത്താതിരിക്കെ അറസ്റ്റിലായ പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് തീര്‍പ്പിലെത്തുകയാണ് സര്‍ക്കാര്‍. തിരുവനന്തപുരത്തു നടന്ന സര്‍വകക്ഷിയോഗത്തിന്റെ പ്രഖ്യാപനത്തില്‍ പ്രതിഫലിച്ചതും ഇതാണ്. എലത്തൂരില്‍ തീവണ്ടിയുടെ ബോഗി പെട്രോള്‍ ബോംബിലൂടെ കത്തിക്കാന്‍ ശ്രമിച്ച ദല്‍ഹി നിവാസി പിടിയിലായപ്പോഴും അതിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസും സര്‍ക്കാരും ശ്രമിച്ചത്. അന്വേഷണ ചുമതല ഏറ്റെടുത്ത പോലീസ് സംഘം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രാഷ്‌ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എന്‍ഐഎ സംഘം എലത്തൂരില്‍ നടന്നത് ഭീകരാക്രമണം തന്നെയാണെന്നും, പ്രതി സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണുണ്ടായതെന്നും കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. എലത്തൂരില്‍ ആക്രമണം നടത്തിയയാളുടെ ഭീകരവാദ ബന്ധം മറച്ചുപിടിക്കാന്‍ ഉരുണ്ടുകളിച്ച പോലീസ് ഉദ്യോഗസ്ഥനു തന്നെയാണ് കളമശ്ശേരിയിലെ അന്വേഷണത്തിന്റെയും ചുമതല നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. കളമശ്ശേരി സ്‌ഫോടനത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും, ഭീകരവാദ ബന്ധം അടക്കം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബിജെപി നേതാക്കള്‍ക്കും കേന്ദ്രമന്ത്രിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും വിദ്വേഷ പ്രചാരണവുമായി രംഗത്തുവരുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള കുപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഒരുപാട് ദുരൂഹതകള്‍ അവശേഷിപ്പിക്കുന്ന ഈ കേസ് എന്‍ഐഎ അന്വേഷിക്കണം. എങ്കില്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ.

Tags: KalamasseryinvestigationElathur terror attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

ഡാറ്റ ചോര്‍ത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍

Kerala

കൊടിമര പുനഃ പ്രതിഷ്ഠ: യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലേക്കും അന്വേഷണം എത്തും

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Kerala

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.