കോട്ടയം: പരമ്പരാഗത-കരകൗശല തൊഴില്‍രംഗത്ത് പതിനെട്ടില്‍പരം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎം വിശ്വകര്‍മ്മ യോജന യോഗ്യരായ എല്ലാവര്ക്കും ലഭ്യമാക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആര്. മധു ആവശ്യപ്പെട്ടു.
വിഎസ്എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ പിഎം വിശ്വകര്‍മ്മ യോജന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന വേദിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാതിനിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉദയഭാനു അധ്യക്ഷനായി. നൈപുണ്യ വികസന സമിയിയംഗം പ്രസാദ് കൊച്ചുവീട്ടില്‍ പിഎം യോജന വിശദീകരണം നടത്തി.
കാനറ ബാങ്ക് ചീഫ് മാനേജര്‍ സ്മിനുദാസ് പദ്ധതിയുടെ ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ വിശദീകരിച്ചു. കോമണ്‍ സര്‍വ്വീസ് രജിസ്ട്രേഷന് നടപടികളെ സംബന്ധിച്ച് ഐഡിപിഡബ്ല്യുഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് പൈക്കാട് പ്രസംഗിച്ചു.
വിഎസ്എസ് ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍, ട്രഷറര്‍ കെ.ആര്. സുധീന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എം.എ. ബിജോയ്കുമാര്‍, എം.വി. ലക്ഷ്മണന്, കൗണ്‍സില്‍ അംഗങ്ങളായ പി.ടി. രംഗനാഥന്, എന്‍.പി. പ്രമോദന്‍, ടി.എന്‍. മോഹനന്, മഹിളാസംഘം ജനറല്‍ സെക്രട്ടറി ദീപാ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: