അഹമ്മദാബാദ് : 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ സര്‍ക്കാര്‍ ഓരോ മേഖലയിലും അക്ഷീണം പ്രയത്നിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തില്‍ മെഹ്സാന ജില്ലയില്‍ 5,900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികള്‍ വടക്കന്‍, മധ്യ ഗുജറാത്തിലെ ഏഴ് ജില്ലകള്‍ക്ക് ഗുണം ചെയ്യും. വിപുലമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ വടക്കന്‍ ഗുജറാത്ത് മേഖലയിലെ ഗതാഗതം ശക്തിപ്പെടുത്തുകയും ടൂറിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയും ചെയ്യും.
പുതിയ പദ്ധതികള്‍ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗരോര്‍ജ്ജം, ജൈവ ഇന്ധനം എന്നിവ ഉള്‍പ്പെടെയുള്ള ശുദ്ധമായ ഊര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന ഹരിത ഹൈഡ്രജന്‍ മേഖലയില്‍ വടക്കന്‍ ഗുജറാത്ത് മേഖല ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: