ആഗോള ടെക് വ്യവസായത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും. എന്നാൽ കോടി കണക്കിന് ഡോളർ പ്രതിവർഷം ഗൂഗിൾ ആപ്പിളിന് നൽകുന്നുണ്ട്. മാക്, ഐപാഡ്, ഐഫോൺ എന്നിവയിലെ ആപ്പിളിന്റെ വെബ് ബ്രൗസറിൽ ഗൂഗിൾ ഡിഫോൾട്ട് സേർച്ച് എഞ്ചിൻ ആകുന്നതിന് വേണ്ടിയാണ് തുക നൽകുന്നത്.
2021-ൽ ഗൂഗിൾ ഏകദേശം 1,800 കോടി ഡോളർ അതായത് 1.5 ലക്ഷം കോടി രൂപയാണ് ആപ്പിളിന്് നൽകിയിരുന്നു. ആപ്പിൾ ഉപകരണങ്ങളിൽ ഗൂഗിൾ സേർച്ച് എഞ്ചിൻ ഡിഫാൾട്ടാക്കാൻ സഹായിക്കുന്നതിന് പുറമെ സ്വന്തമായി ഒരു സെർച്ച് എഞ്ചിൻ നിർമ്മിക്കുന്നതിൽ നിന്നും ആപ്പിളിനെ തടയുകയാണ് ഗൂഗിൾ ഇതിലൂടെ ലക്ഷ്യം വെക്കുന്നചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: