ടെല്‍ അവീവ്: ഹമാസിനെ വകവരുത്താനായുള്ള ഇസ്രായേലിന്റെ യുദ്ധം രണ്ടാംഘട്ടത്തില്‍ എത്തിയെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണു നിലവിലെ സ്ഥിതി. കരയുദ്ധത്തിനായി ഗാസയിലേക്കു കൂടുതല്‍ സൈനിക സംഘം തിരിച്ചിട്ടുണ്ട്. ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗങ്ങളിലൂടെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും നെതന്യാഹു പറഞ്ഞു.
രണ്ടു സാധ്യതകള്‍ മുന്പില് വരുന്ന അവസ്ഥ ഒരു രാജ്യത്തിനുണ്ടാകും. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക. ഈ പരീക്ഷണത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. ഇതിന്റെ അവസാനമെങ്ങനെയെന്നതില് യാതൊരു സംശയവുമില്ല. വിജയികള്‍ നമ്മളായിരിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ഹമാസ് ബന്ദികളാക്കിയവരുടെയും കുടുംബാംഗങ്ങളെ കണ്ടു.
ബന്ദികളെ തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയതായും നെതന്യാഹു പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. കരയില്നിന്നുള്ള ആക്രമണം വ്യാപിപ്പിക്കാനുള്ള തീരുമാനം വാര് ക്യാബിനറ്റും സെക്യൂരിറ്റി കൗണ്‍സിലും ഒരുമിച്ച് എടുത്തതാണെന്നും നിരവധി ഭീകരരെ വകവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: