തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നലെ രാത്രിയോടെ ആരംഭിച്ചു. അഴിമതിക്കും സഹകരണ കൊള്ളയ്‌ക്കും വിലക്കയറ്റത്തിനും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കും എതിരെയും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും കൊള്ളക്കാര്‍ ഭരണം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍ഡിഎ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്.
യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും കാമരാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഇന്നലെ രാത്രി മുതല്‍ ഉപരോധം തുടങ്ങിയത്. രാത്രി എട്ടോടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലുള്ള റോഡില്‍ പ്രകടനം നടത്തിയ ശേഷമാണ് ഉപരോധസമരം തുടങ്ങിയത്.
ബിജെപി നേതാക്കളായ സി. കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്‍, അഡ്വ. പി. സുധീര്‍, കരമന ജയന്‍, വി.വി. രാജേഷ്, വെങ്ങാനൂര്‍ സതീഷ്, ജയ രാജീവ്, യുവമോര്‍ച്ച നേതാക്കളായ ബി.എല്‍. അജേഷ്, പി. സജിത്ത്, പൂവച്ചല്‍ അജി, രഞ്ജിത്ത്, കവിത, കൈപ്പള്ളി വിഷ്ണു നമ്പൂതിരി കാമരാജ് കോണ്‍ഗ്രസ് നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ശ്യാം ലൈജു, അഡ്വ. കബീര്‍, ലോക് ജനശക്തി പാര്‍ട്ടി നേതാവ് അരുണ്‍ വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉപരോധസമരം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: