ഏറ്റവും സുപരിചിതനായ പ്രചാരകന്മാരില് ഒരാളാണ് ഹരിയേട്ടന്. കേരളത്തിലെ ഓരോതരി മണ്ണും ഹരിയേട്ടന് പരിചിതമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് വ്യക്തിപരമായ ബന്ധം പുലര്‍ത്തി.
അഡ്വ. കെ.കെ. ബാലറാം
(ആര്‍എസ്എസ് പ്രാന്ത സംഘചാലക്)
എഴുത്തും വായനയും ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഭാരതീയ സംസ്കാരത്തെ സമകാലിക സമൂഹത്തിന് പരിചയപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ച സമുന്നത വ്യക്തിത്വത്തിന് ഉടമയാണ് ഹരിയേട്ടന്. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും ഭാരതീയ സംസ്കാരത്തിന്റെ പ്രസരണം ആഗ്രഹിക്കുന്നവര്‍ക്ക് തീരാനഷ്ടമാണ്.
ഡോ. കെ.എസ്. രാധാകൃഷ്ണന്
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍
ഹരിയേട്ടനെ ഒരിക്കലും വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ആര്‍എസ്എസ് എന്തെന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വരികളില്‍ കൂടിയാണ്. മരണമെന്നത് അനിവാര്യമായ സത്യമാണ്. അദ്ദേഹത്തിന് ആയുസ് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ബൗദ്ധിക രംഗത്തെ വടവൃക്ഷമായിരുന്നു അദ്ദേഹം. വായിക്കാന്‍ തുടങ്ങിയ നാള് മുതല്‍ അക്ഷരങ്ങളിലൂടെ വളര്‍ന്ന പരിചയം 80 കളില്‍ നേരിട്ടായി. ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇസ്രായേല്‍ വിഷയത്തിലെ സത്യാവസ്ഥ, ജൂത പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കിയത് ഹരിയേട്ടന്റെ വരികളിലൂടെയാണ്.
കെ.പി. ശശികല ടീച്ചര്‍
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ
ഹരിയേട്ടന് അസുലഭമായ പ്രഭാവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് അത് വിശകലനം ചെയ്ത് സാരവത്തായിട്ടുള്ള ആശയങ്ങള്‍ ലളിതമായ ഭാഷയില്‍, സരസമായി ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു.
ഒ. രാജഗോപാല്‍
(മുതിര്‍ന്ന ബിജെപി നേതാവ്)
സംഘപ്രവര്‍ത്തകര്‍ക്ക് എല്ലാതരത്തിലുമുള്ള മാര്‍ഗ ദര്‍ശനം നല്‍കിവന്ന സംഘത്തിന്റെ അവസാനത്തെ വാക്കായി കണക്കാക്കാവുന്ന വ്യക്തിത്വമായിരുന്നു. ഏത് കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സ്വയം സേവകനെന്ന നിലയ്ക്ക് എന്താണ് നമ്മള് എടുക്കേണ്ട നിലപാട്, എങ്ങനെയാണ് ആവിഷയത്തെ കാണേണ്ടത് എന്ന് പറഞ്ഞ് തരാന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഹരിയേട്ടന്.
ആര്.വി. ബാബു,
ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: