ഹൈദരാബാദ്: ഐ ലീഗ് ഫു്ടബോളില്‍ രണ്ടാം ദിവസം നെരോക്ക എഫ് സിയെ ശ്രീനിധ ഡെക്കാന്‍ തകര്‍ത്തു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ശ്രീനിധി ഡെക്കാന്‍ ജയിച്ചത്. ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബും വിജയിച്ചു.
ഡേവിഡ് മുനോസ് നേടിയ ഇരട്ട ഗോളിന്റെയും(22, 85-പെനല്‍റ്റി) ലയ്റോമാവിയ(57), ലാല്ബിയാക്കിന(90+5) എന്നിവരുടെയും ഗോളുകളുടെ മികവിലാണ് ആദ്യ മത്സരത്തില്‍ ഡെക്കാന്‍ ഗംഭീര വിജയം നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന കളിയിലായിരുന്നു ഡെക്കാന്റെ തകര്‍പ്പന്‍ ജയം.
ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബ് അയ്സ്വാള്‍ എഫ്സിയെ ആണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുഹമ്മദന്‍സിന്റെ വിജയം. സാമുവല്‍ ലാല്മുവാന്പുയിഅ(ഏഴ്) ആദ്യ ഗോള്‍ നേടിയപ്പോള്‍ 12-ാം മിനിറ്റില്‍ ലാല്റിന്ഫേല അയ്സ്വാളിനെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റില്‍ അലെക്സിസ് ഗോമസിലൂടെ മുഹമ്മദന്‍സ് ആദ്യ പകുതിയില്‍ തന്നെ ലീഡ് വീണ്ടെടുത്തു. പിന്നീട് മത്സരഫലം തിരുത്തപ്പെട്ടില്ല. ഗോള്‍ നേട്ടത്തിന്റെ ശ്രീനിധി ഡെക്കാന്‍ ഒന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: