ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അധികാരത്തില്‍ വന്നാല്‍ താന്‍ ഹമാസ് അനുകൂലികളുടെ വിസകള്‍ റദ്ദാക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കോളെജ് കാമ്പസുകളില്‍ നിന്നും ഹമാസ് അനുകൂലികളെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
Watch: 🇺🇸 Former President @realDonaldTrump said “I'll cancel the student visas of Hamas sympathizers on college campuses.
All the resident aliens that joined in the pro-jihadist protests this month… Come 2025, we will find you and deport you”
Join my channels to stay… pic.twitter.com/pfre5JhONh
— Norbert Elikes (@NorbertElikes) October 29, 2023
അമേരിക്കയിലെ കോളെജുകളിലെ വിദ്യാര‍്ത്ഥികള്‍ ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2025 വരട്ടെ, എല്ലാവരെയും അമേരിക്കയില്‍ നിന്നും പുറത്താക്കും.- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ യൂണിവേഴ്സിറ്റികളില്‍ ഇസ്രയേലിനും പലസ്തീനും അനുകൂലമായി പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രതികരണം. അരിസോനയിലും മറ്റും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. കൊളംബിയ സര്‍വ്വകലാശായുടെ ഗേറ്റ് തന്നെ പൂട്ടേണ്ടിവന്നു. അത്രയ്‌ക്ക് ആശങ്കാജനകമായിരുന്നു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷജനകമായ അന്തരീക്ഷം. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് ന്യൂയോര്‍ക്ക് പൊലീസ് ആകാശത്തിലൂടെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് ചുറ്റുമായി പറന്നത്. അക്രമം കൈവിട്ടുപോയാല്‍ ഇടപെടാനായിരുന്നു പൊലീസിന്റെ ഈ ആകാശനിരീക്ഷണം. ഫ്ലോറിഡ, കാലിഫോര്‍ണിയ സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തി.
ജോ ബൈഡന്‍ അധികാരത്തില്‍ വന്നശേഷം അമേരിക്കയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് പരാതിയുണ്ട്. ഇതില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നും ആശങ്കയുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് മെക്സിക്കോ വഴിയുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ കനത്ത മതില്‍ക്കെട്ടാനുള്ള പദ്ധതി ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: