Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമശേരി ബോംബ് സ്ഫോടനം: എന്‍ഐഎ അന്വേഷണം തുടങ്ങി ; എന്‍എസ് ജിയും രംഗത്ത്; മരണം രണ്ടായി

കളമശേരി ബോംബ് സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി.  സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 08:19 pm IST
in Kerala

കൊച്ചി: കളമശേരി ബോംബ് സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി.  സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ കുമാരി കളമശേരി മെഡിക്കല്‍ കോളെജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

14 അംഗ മെഡിക്കല്‍ ബോര്‍ഡിനെ സംഭവസ്ഥലത്ത് വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. പരിക്കേറ്റ് 18 പേര്‍ ഐസിയുവിലുണ്ട്. ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തു.
പക്ഷെ ആറ് പേരുടെ നില ഗുരുതരമാണ്. ഇതില്‍ 95 ശതമാനം പൊള്ളലേറ്റ ഒരു പെണ്‍കുട്ടിയും 90 ശതമാനം പൊള്ളലേറ്റ ഒരു 53 കാരിയുടെയും നില അതീവ ഗുരുതരമാണ്. രണ്ടാമത്തെ മരണം ഇതില്‍ ഒരാളുടേതാണ്. എന്നാല്‍ ഇത് ആരാണെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തുവിട്ടിട്ടില്ല.

ടിഫിന്‍ ബോക്സ് ബോംബ് സ്ഫോടനപരമ്പരയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോക്കിക്കാണുന്നത്. കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ഐഎ, എന്‍എസ് ജി അന്വേഷണം പ്രഖ്യാപിച്ചു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധപശ്ചാത്തലത്തില്‍ കേരളത്തിന് പ്രത്യേക പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കാരണം ഇസ്രയേലിനെതിരായ ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കൊച്ചിയില്‍ ജൂതന്മാര്‍ ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്നതിനാല്‍ ഇവരുടെ സുരക്ഷയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ആശങ്കയുണ്ട്.

സംഭവസ്ഥലത്തെത്തിയ എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ എന്ന കൊച്ചിയിലെ തമ്മനം സ്വദേശി രംഗപ്രവേശം ചെയ്തിരുന്നു. കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.  താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഇദ്ദേഹം ഒരു വീഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ബോംബുണ്ടാക്കാനുള്ള ടിഫിന്‍ ബോക്സുകള്‍ കൊച്ചി മെഡിക്കല്‍ കോളേജിനടുത്തുള്ള കടയില്‍ നിന്നാണ് വാങ്ങിയതെന്നും ഇന്‍റര്‍നെറ്റ് വഴിയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചതെന്നും ഇയാള്‍ പൊലസീന് മൊഴി നല്‍കിയിട്ടുണ്ട്. യഹോവ സാക്ഷികളുമായി 16 വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പ്രതികാരമെന്ന നിലയിലാണ് താന്‍ സമ്മേളനം നടക്കുന്ന ഹാളില്‍ ബോംബുകള്‍ സ്താപിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നു. കൊല്ലപ്പെട്ട സ്ത്രീയ്‌ക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഈ സ്ത്രീക്ക് ഡൊമിനിക് മാര്‍ട്ടിനുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ സ്ത്രീയുടെ മേല്‍വിലാസം അറിയില്ല. ഇവരുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി ആരും വന്നിട്ടുമില്ല. സസ്പെക്ടഡ് ലേഡി എന്നാണ് ഈ സ്ത്രീയെ എഡിജിപി അജിത് കുമാര്‍ വിശേഷിപ്പിച്ചിരുന്നത്. ഈ സ്ത്രീ ചാവേറായിരുന്നോ എന്നും ചോദ്യം ഉയരുന്നുണ്ട്.

സമ്മേളനം നടന്ന കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഏകദേശം 2600 ഓളം പേര്‍ പങ്കെടുത്തിരുന്നു. സ്ഫോടനം നടന്നയുടന്‍ എല്ലാവരും ചിതറിയോടുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി പറയുന്നു.

Tags: Jehova witnesses churchNSGkeralaPinarayi Vijayanamit-shahkochiNIAIsrael-Hamas warDominic martin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.