കൊച്ചി: കളമശേരിയിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും അടിയന്തരമായി തിരിച്ചെത്തണമെന്ന് നിർദ്ദേശം നൽകി.
കളമശേരി മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ മന്ത്രി നിർദേശം നൽകി. കളമശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറി ഉണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയാണ് ഹാളിന്റെ നാലുഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു.
24 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തിൽ അധികം ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: