Categories: India

ഏതൊരു രാജ്യത്തെയും നേട്ടങ്ങൾ പൂർണതയിലെത്തുന്നതിന് യുവാക്കളുടെ ശക്തി ആവശ്യം: പ്രധാനമന്ത്രി നരേന്ദ്രമോദി

Published by

ന്യൂഡൽഹി: പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം തന്നെ പുതിയ മേഖലകളിലും കൂടുതൽ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തുടനീളം 32 കേന്ദ്രങ്ങളിലായാണ് ഇന്നലെ റോസ്ഗാർ മേള നടന്നത്. 51,000-ൽ അധികം ഉദ്യോഗാർത്ഥികൾക്ക് വിവിധ വകുപ്പുകളിലായി നിയമന ഉത്തരവുകൾ ഇന്നലെ പ്രധാനമന്ത്രി കൈമാറി.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് രാഷ്‌ട്ര നിർമ്മാണ പ്രക്രിയയുടെ പ്രധാന ഭാഗമാണ്. ഇതിലൂടെ ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കാൻ വഴിയൊരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം തന്നെ ഊർജ്ജ പുനരുപയോഗം, ബഹിരാകാശം, ഓട്ടോ മേഷൻ, പ്രതിരോധ കയറ്റുമതി എന്നിങ്ങനെ വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതൊരു രാജ്യത്തെയും നേട്ടങ്ങൾ പൂർണതയിലെത്തുന്നതിന് യുവാക്കളുടെ ശക്തി ആവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വികസനം യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നവയാണ്. കൂടാതെ കായിക രംഗത്തെ മുന്നേറ്റങ്ങളും കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by