ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് 106-ാം പതിപ്പ് ഇന്ന്. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. എല്ലാം മാസവും അവസാനത്തെ ഞായറാഴ്ചയാണ് മൻകി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ജനതയുമായി സംവധിക്കുന്നത്.
ഭാരതീയ സംഗീതത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കസാന്ദ്ര മേ എന്ന ജർമ്മൻ പെൺകുട്ടിയെ അദ്ദേഹം 105-ാം പതിപ്പിലൂടെ പരിചയപ്പെടുത്തി. മഹാവിഷ്ണുവിനെ സ്തുതിക്കുന്ന സംസ്‌കൃത ശ്ലോകവും കന്നഡ ഗാനവുമായിരുന്നു പെൺകുട്ടിയുടേതായി അന്ന് അദ്ദേഹം പങ്കുവെച്ചത്.
ആകാശവാണിയുടെയും ദൂരദർശന്റെയും മുഴുവൻ നെറ്റ്വർക്കിലും ആകാശവാണി വെബ്‌സൈറ്റിലും ന്യൂസൺ എയർ മൊബൈൽ ആപ്പിലും മൻ കി ബാത്തിന്റെ 106-ാം പതിപ്പ് ഇന്ന് സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: