ന്യൂദല്‍ഹി: ഉത്തര ഭാരതത്തില്‍ ബോംബാക്രമണം അഴിച്ചുവിടുമെന്ന് പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ഭീഷണി.
അംബാല കണ്ടോണ്മെന്റ്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപ്പത്ത്, ചണ്ഡീഗഡ്, ഭീവാനി, മീററ്റ്, ഗാസിയാബാദ് എന്നിവയടക്കം ഹരിയാനയിലെയും യുപിയിലെയും 10 റെയില്‍വെ സ്റ്റേഷനുകളും ജഗധാരിയിലെ വൈദ്യുത നിലയവും റെയില്‍വെ വര്‍ക്ക് ഷോപ്പ്, കോച്ച് ഫാക്ടറി, ക്ഷേത്രങ്ങള്‍, ബസ് സ്റ്റാന്‍ഡ് എന്നിവയും തകര്‍ക്കുമെന്ന് ലഷ്കര്‍ ഏരിയ കമാന്‍ഡര്‍ കരീം അന്‍സാരിയാണ് ഭീഷണി മുഴക്കിയത്. റെയില്‍വെ സ്റ്റേഷനുകള്‍ നവംബര്‍ 13നും മറ്റുള്ളവ നവംബര്‍ 15നും ആക്രമിച്ചു തകര്‍ക്കുമെന്നാണ് ജഗദ്രി റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച ലഭിച്ച ഭീഷണി സന്ദേശത്തില്‍. ജമ്മു-കശ്മീരിലെ ഭീകര വേട്ടയ്ക്കെതിരായ പ്രതികാരമായിട്ടാണ് ബോംബാക്രമണമെന്നും കത്തില്‍ പറയുന്നു.
ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഈ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാന, യുപി പോലീസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും സുരക്ഷാ പരിശോധനകള്‍ കൂട്ടി. ഐബിയും എന്‍ഐഎ സമഗ്രാന്വേഷണം തുടങ്ങി. ഒരു ഭീകരന്റെ കത്താണെങ്കിലും അതീവ ഗൗരവത്തോടെ തന്നെയാണ് ആഭ്യന്തര മന്ത്രാലയം ഭീഷണിയെ കാണുന്നത്. മുമ്പും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഉയരുന്നതായതിനാല് കൂടുതല്‍ ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍.
ശക്തമായ നടപടികളുടെ ഫലമായി ജമ്മു-കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും വലിയ തോതില്‍ കുറഞ്ഞു. ജനജീവിതത്തിന് ഭീഷണിയാകുന്ന ഭീകരരെ കൊന്നുതള്ളുന്നതാണ്, ലഷ്കര്‍ അടക്കമുള്ളവരുടെ രോഷ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: